ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റിന് കാണേണ്ടത് ഐശ്വര്യാറായിയെ, മുന്‍ ലോകസുന്ദരിയെ വിളിച്ചുവരിത്തി ഫ്രഞ്ച് എംബസി

റിപ്പബ്ലിക് ദിനത്തിലെ പ്രത്യേക അഥിതിയായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദിനെ കെട്ടിപ്പിടിക്കാന്‍ ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയില്‍ നിന്ന് ഒഴിഞ്ഞ് മാറിയെന്ന വിവാദം കെട്ടടങ്ങും മുബേ അടുത്തതും. ഫ്രഞ്ച് പ്രസിഡന്റിന് കാണേണ്ടത് പ്രധാനമന്ത്രിയെയായിരുന്നില്ല മുന്‍ ലോക സുന്ദരി ഐശ്വര്യാരായി ബച്ചനെയായിരുന്നു. പ്രസിഡന്റിന്റെ നിര്‍ദ്ദേശ പ്രകാരം ഫ്രഞ്ച് എംബസി ഐശ്വര്യയെ വിരുന്നിന് ക്ഷണിക്കുകയും ചെയ്തു.
ചടങ്ങില്‍ പരാമ്പര്യ വേഷമണിഞ്ഞാണ് ഐശ്വര്യ പ്രസിഡന്റിനോടപ്പമിുള്ള ഉച്ചഭക്ഷണത്തിന് എത്തിയത്. മുന്‍ ലോക സുന്ദരിയുടെ കടുത്ത ആരാധകനാണ് ഒലോന്‍ദ് എന്നാണ് സൂചന.
ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ ഫ്രാന്‍സ്വ റിഷെ ആണ് ഐശ്വര്യയെ ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചത്. മൂന്നു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദോയ്ക്ക് ഉച്ചഭക്ഷണം ഒരുക്കിയത്. സാമുഹികസാംസ്‌കാരിവ്യവസായ രംഗത്തെ പ്രമുഖര്‍ ഉച്ചഭക്ഷണത്തിന് എത്തി. ഇതില്‍ താരം ഐശ്വര്യയായിരുന്നു. പ്രസിഡന്റുമായി ഫോട്ടോയ്ക്കും ഐശ്വര്യ പോസ് ചെയ്തു.ബനാറസി സാരി ഉടുത്തായിരുന്നു ഐശ്വര്യ ചടങ്ങിനെത്തിയത്. പാരമ്പര്യവേഷത്തിലെത്തിയ ഐശ്വര്യയുമായി ഫ്രഞ്ച് പ്രസിഡന്റ് ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ലഭിക്കുന്ന അംഗീകാരവും എടുത്തു പറഞ്ഞു. ഏറെ സമയം ഇവരുടെ സംഭാഷണം നീളുകയും ചെയ്തു. ഉച്ചഭക്ഷണത്തിനായി വിളിക്കേണ്ടവരുടെ പട്ടികയ ഫ്രഞ്ച് പ്രസിഡന്റ് എംബസിക്ക് നല്‍കിയിരുന്നു. അതിലെ പ്രധാന പേര് ഐശ്വര്യയുടേതായിരുന്നുവെന്നാണ് സൂചന.
സര്‍ബ്ജിത് എന്ന തന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങിലാണ് ഐശ്വര്യ. പക്ഷേ ഷൂട്ടിങ് തിരക്കുകളെല്ലാം മാറ്റിവച്ച് ഉച്ചഭക്ഷണത്തില്‍ പങ്കെടുക്കാന്‍ ഐശ്വര്യ തീരുമാനിച്ചിട്ടുണ്ട്. സിനിമാ മേഖലയില്‍ നിന്നും ക്ഷണം ലഭിച്ചിരിക്കുന്ന ഒരേയൊരു താരം ഐശ്വര്യയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇടക്കാലത്ത് സിനിമയില്‍ നിന്നും വിട്ടുനിന്ന ഐശ്വര്യ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജസ്ബ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് മടങ്ങിയെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha