ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ 3 മാസം പ്രായമുള്ള മകളെ നീന്തല്‍ പഠിപ്പിക്കുന്ന ചിത്രം വൈറല്‍

മുങ്ങാനറിയുന്ന മലയാളിക്ക് നീന്താന്‍ അറിയില്ല. ദിവസേന എത്ര പേരാണ് കൊച്ചു കേരളത്തില്‍ മുങ്ങിമരിക്കുന്നത്. എന്നാല്‍ അവിടെ മൂന്നാം മാസം തുടങ്ങി പഠിത്തം. അവിടെ വെറുതേയാണോ ഫേസ് ബുക്ക് ഒക്കെ അണ്ണന്‍മാര്‍ തുടങ്ങുന്നത്. നിലത്ത് നില്‍ക്കുന്നതിനു മുമ്പേ തുടങ്ങുകല്ലെ അഭ്യാസം. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ മൂന്നുമാസം മാത്രം പ്രായമായ മകളെ നീന്തല്‍ പഠിപ്പിക്കുന്ന ചിത്രവും ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മകള്‍ മാക്‌സിമയെ വെള്ളത്തിനുമുകളില്‍ മുകളില്‍ മലര്‍ത്തിക്കിടത്തുന്ന ചിത്രം ഞായറാഴ്ചയാണ് സുക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ക്കകം 20 ലക്ഷത്തോളം ലൈക്കുകകളും 16,000ത്തില്‍ അധികം ഷെയറുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. മകളുടെ ആദ്യ നീന്തല്‍, അവള്‍ അത് ഇഷ്ടപ്പെടുന്നെന്നും സുക്കര്‍ബര്‍ഗ് ചിത്രത്തിന് കാപ്ഷനായി നല്‍കി.
സുക്കബര്‍ഗിന്റെ ഫോളോവേഴ്‌സും ചിത്രത്തില്‍ അതീവ സന്തുഷ്ടി പ്രകടിപ്പിച്ചു. മകളോടുള്ള സുക്കര്‍ബര്‍ഗിന്റെ വാത്സല്യം തുറന്നുകാണിക്കുന്നതാണ് ചിത്രമെന്ന് പലരും പ്രതികരിച്ചു. ചെറു പ്രായത്തില്‍ തന്നെ കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ ചിത്രം പ്രചോദനമാകുമെന്നും ചിലര്‍ കമന്റു ചെയ്തിട്ടുണ്ട്. സുക്കര്‍ബര്‍ഗ് മകളെ പരിപാലിക്കുന്ന ചിത്രവും ഈയിടെ പുറത്തുവന്നിരുന്നു. മകളെ പരിപാലിക്കാനായി ഫേസ്ബുക്കില്‍ നിന്നും 2 മാസത്തെ അവധിയെടുത്തും ലോകത്തെ കോടീശ്വരന്മാരില്‍ മുമ്പനായ സുക്കര്‍ബര്‍ഗ് വാര്‍ത്താ പ്രാധാന്യം നേടി. പുതുവര്‍ഷത്തില്‍ മകളെ നോക്കുന്നതിനായി ഒരു റോബോട്ടിനെ നിര്‍മിക്കുമെന്നും സുക്കര്‍ബര്‍ഗ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha