ലോകം മുഴുവൻ ഒന്നടങ്കം നടുങ്ങി...അതിത്രില്ലറുകളായ സിനിമക്കഥകളെ പോലും വെല്ലുന്ന ആക്രമണം...മൊസാദ് പ്രത്യേക കോഡ് അയച്ചതോടെ 3000 പേജറുകളിലെ സ്‌ഫോടക വസ്തുക്കള്‍ ഒരേസമയം പൊട്ടിത്തെറിച്ചു...
ലോകം മുഴുവൻ ഒന്നടങ്കം നടുങ്ങിയിരിക്കുകയാണ്. ലോകത്തെ ഞെട്ടിക്കുന്ന വിധത്തില്‍ ഓപ്പറേഷനുകള്‍ നടത്തിയ ചരിത്രമുണ്ട് മൊസാദിന്. തങ്ങളാണ് ഇത് ചെയ്തതെന്ന് വ്യക്തമാക്കും വിധത്തിലാണ് ഇസ്രായേല്‍ ചാരസംഘടനയുടെ ഓരോ ഓപ്പറേഷനും. മ്യൂണിക് ഭീകരരെ വര്‍ഷങ്ങളോളം തിരഞ്ഞു കണ്ടെത്തി കൊലപ്പെടുത്തിയത് അതിത്രില്ലറുകളായ സിനിമക്കഥകളെ പോലും വെല്ലുന്നതാണ്. ഇറാനിസലെ ഉന്നത നേതാക്കളെയും ഹമാസ് നേതാവ് ഹനിയ്യയെയും കൊലപ്പെടുത്തിയത് മൊസാദിന്റെ മിടുക്കിന് തെളിവാണ്. ഇപ്പോഴിതാ ലെബനനില്‍ പേജറുകളില്‍ കൂട്ട സ്‌ഫോടനം നടത്തി ലോകത്തെ അമ്പരപ്പിച്ചിരിക്കയാണ് ഇസ്രായേല്‍.
തങ്ങളാണ് ഇത് ചെയ്തതെന്ന് മൊസാദ് സമ്മതിച്ചിട്ടില്ലെങ്കിലും ഇത് ചെയ്യാന്‍ ശേഷി മറ്റാര്‍ക്കും ഇല്ലെന്ന് ലോകം ഉറപ്പിക്കുകയാണ്.മാസങ്ങള്‍ നീണ്ടു നിന്ന വിശദമായ ഓപ്പറേഷനാണ് മൊസാദ് നടത്തിയതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഹാക്കിംഗല്ല സംഭവിച്ചത് മറിച്ച് സമര്‍ഥമായ ഓപ്പറേഷനാണ് നടന്നതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ലബനാനില്‍ പൊട്ടിത്തെറിച്ച പേജറുകള്‍ നിര്‍മിച്ചത് തായ്‌വാന്‍ കമ്പനിയുടെ പേരിലാണെന്നാണ് റിപ്പോര്‍ട്ടകള്‍. ഇതില്‍ ഇസ്രായേലി ചാരസംഘടനയായ മൊസാദ് ചെറിയ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് ലബനാനിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി.
ഈ പേജറുകളില്‍ മൂന്ന് ഗ്രാം സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരുന്നു എന്നാണ് വാര്‍ത്ത.5000 പേജറുകളാണ് ലബനാനിലെ സായുധ വിഭാഗമായ ഹിസ്ബുല്ല മാസങ്ങള്‍ക്ക് മുമ്പ് വാങ്ങിയത്. ലബനാനില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇതില്‍ കൃത്രിമം നടന്നെന്നാണ് വിവരം. തായ്വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയുടെ പേരിലുള്ള പേജറുകളാണ് പൊട്ടിത്തെറിച്ചത്. എന്നാല്‍, ഈ പേജറുകള്‍ തങ്ങള്‍ നിര്‍മിച്ചതല്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. തങ്ങളുടെ ട്രേഡ് മാര്‍ക്ക് ഉപയോഗിക്കാന്‍ അനുമതിയുള്ള യൂറോപ്പിലെ ബിഎസി എന്ന കമ്പനിയാണ് ഇത് നിര്‍മിച്ചതെന്നും അവര്‍ അറിയിച്ചു.മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഇത്തരമൊരു സ്‌ഫോടനം മൊസാദ് നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
ഹിസ്ബുള്ള ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സംവിധാനം എന്താണെന്ന് അവര്‍ കൃത്യമായി മനസ്സിലാക്കി. അതിന് ശേഷമാണ് ആസൂത്രണങ്ങള്‍ നടത്തിയത്.ഏതായാലും ഇത്രയേറെ ശക്തായ അടി കൊടുക്കാൻ മൊസാദിനെ കൊണ്ട് മാത്രമേ സാധിക്കുകയുള്ളു.
https://www.facebook.com/Malayalivartha