Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ലെബനനിൽ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് പ്രതിജ്ഞയെടുത്ത് നെതന്യാഹു; സൈനിക പ്രവർത്തനങ്ങൾ വിപുലീകരിച്ചു...

16 OCTOBER 2024 05:04 PM IST
മലയാളി വാര്‍ത്ത

ഹിസ്ബുള്ള ആക്രമിക്കുമെന്ന ഭീഷണികൾക്കിടയിലും ലെബനനിൽ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് പ്രതിജ്ഞയെടുത്ത് നെതന്യാഹു. ലെബനനിൽ ഇസ്രായേൽ സൈനിക പ്രവർത്തനങ്ങൾ വിപുലീകരിച്ചു, അതിൻ്റെ ഫലമായി രാജ്യത്തിൻ്റെ വടക്കൻ ഭാഗത്ത് വ്യോമാക്രമണത്തിൽ 21 പേരെങ്കിലും കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. മുമ്പ്, കിഴക്കൻ ബെക്കാ താഴ്‌വരയിലും ബെയ്‌റൂട്ടിൻ്റെ പ്രാന്തപ്രദേശങ്ങളിലും തെക്കൻ മേഖലയിലുമായിരുന്നുആക്രമണങ്ങൾ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ അതിർത്തിയിലും പ്രൊജക്‌ടൈലുകൾ വിക്ഷേപിക്കുന്ന കാഴ്ചയായിരുന്നു. ഇതിനിടെയാണ് ലെബനനിൽ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് നെതന്യാഹു പ്രഖ്യാപിച്ചത്.

തെക്കൻ ലെബനനിലെ 20 ഗ്രാമങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാൻ ഞായറാഴ്ച ഇസ്രയേൽ സൈന്യം ഉത്തരവിട്ടിരുന്നു. സുരക്ഷയെക്കരുതി അവാലിനദിക്ക് വടക്കുഭാഗത്തേക്ക് മാറാനാണ് പറഞ്ഞത്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് തങ്ങളുടെ 36-ാം ബറ്റാലിയൻ കരയാക്രമണം തുടരുകയാണെന്ന് ഇസ്രയേൽ സൈനികവക്താവ് അവിചായ് അഡ്രേ പറഞ്ഞു. തെക്കൻ ലെബനനിലുള്ളവരോട് വീടുകളിലേക്ക് തിരികെമടങ്ങരുതെന്നും നിർദേശം നൽകി. ഞായറാഴ്ച പുലർച്ചെ തെക്കൻ ലെബനനിലുണ്ടായ ആക്രമണത്തിൽ കഫർ തിബ്‌നിറ്റ് ഗ്രാമത്തിലെ നൂറുവർഷം പഴക്കമുള്ള പള്ളി പൂർണമായും തകർന്നു. ഇവിടെയുള്ള ചരിത്രപ്രസിദ്ധമായ നബാതിയെ മാർക്കറ്റും തരിപ്പണമായി.

ബയ്‌റുത്തിന് വടക്കുള്ള മായ്സ്രയുൾപ്പെടെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളല്ലാത്ത മറ്റ് മൂന്നിടത്തുണ്ടായ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 36 പേർക്ക് പരിക്കേറ്റു. ഒരു റെഡ്ക്രോസ് വൊളന്റിയർക്കും പരിക്കുണ്ട്. രണ്ട് ആംബുലൻസുകൾക്കുനേരേയും ആക്രമണമുണ്ടായി. വടക്കൻ ഇസ്രയേലിലെ അഞ്ചുമേഖലകൾകൂടി അടച്ച സൈനികമേഖലകളായി സൈന്യം പ്രഖ്യാപിച്ചു. ഇസ്രയേലിന്റെ വ്യോമതാവളം ലക്ഷ്യമിട്ട് ഹൈഫ പട്ടണത്തിലേക്ക് ഞായറാഴ്ച ഹിസ്ബുള്ള റോക്കറ്റയക്കുകയായിരുന്നു.

 

 

കരയുദ്ധം വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി കൂടുതൽ സൈനികരെ ഇസ്രായേൽ വിന്യസിച്ചു.എന്നാൽ ശക്തമായ ചെറുത്തുനിൽപിലൂടെ നിരവധി സൈനിക വാഹനങ്ങൾ തകർത്തതായി ഹിസ്ബുല്ല വ്യക്തമാക്കി. പുതുതായി 20ഓളം മേഖലകളിൽനിന്ന് ഒഴിഞ്ഞു പോകണം എന്നാണ് ഇസ്രായേലിന്‍റെ മുന്നറിയിപ്പ്. അമേരിക്കയുടെ നവീന മിസൈൽ പ്രതിരോധ സംവിധാനവും സൈനികരും എത്താനിരിക്കെ, ഇറാനെതിരായ ആക്രമണം ആസന്നമെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇറാനിൽ ആക്രമണം നടത്തേണ്ട കേന്ദ്രങ്ങളുടെ പട്ടിക സൈന്യം നെതന്യാഹുവിന് കൈമാറിയെന്നും ഇസ്രായേൽ ചാനൽ റിപ്പോർട്ട് ചെയ്തു.

 

 

രാജ്യത്തിന്റെ നാലിലൊന്നിലധികം ജനങ്ങളെയും ബാധിക്കുന്നതാണ് ഒഴിപ്പിക്കല്‍ ഉത്തരവെന്നാണ് സൂചന. ഇസ്രയേല്‍ ആക്രമണം കൂടുതല്‍ ശക്തമാക്കിയാല്‍ ലെബനൻ ജനതയ്ക്കു വലിയ നാശനഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍., തെക്കൻ ലെബനനിലെ 20 ഗ്രാമങ്ങള്‍ക്കാണ് ഒഴിഞ്ഞുപോകാൻ ഇസ്രേയല്‍ സൈന്യം നിർദേശം നല്‍കിയിരിക്കുന്നതെന്നു യുഎൻ അഭയാർഥി ഏജൻസിയുടെ മിഡില്‍ ഈസ്റ്റ് ഡയറക്ടർ രമ ജാമൂസ് ഇംസെസ് ജനീവയില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. തങ്ങളുടെ സമ്പാദ്യങ്ങളെല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യാൻ ജനങ്ങള്‍ നിർബന്ധിതരാകുകയാണെന്നും രമ ജാമൂസ് കൂട്ടിച്ചേർത്തു.

 

 

ഒരു വർഷത്തിനിടെ ഇസ്രയേൽ ആക്രമണത്തില്‍ കുറഞ്ഞത് 2,309 പേരെങ്കിലും ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ലെബനീസ് സർക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 12 ലക്ഷത്തിലധികം പേർ പലായനത്തിന് നിർബന്ധിതരായി. കൂടുതല്‍ പേരും കൊല്ലപ്പെട്ടിട്ടുള്ളത് സെപ്റ്റംബർ അവസാനത്തോടെ ഇസ്രയേല്‍ ആരംഭിച്ച വ്യാപക ആക്രമണത്തിലാണെന്നും സർക്കാർ വൃത്തങ്ങള്‍ അറിയിക്കുന്നു. കൊല്ലപ്പെട്ടവരില്‍ എത്ര സാധാരണക്കാരും സൈനികരുമുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല.

 

 

ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ സൈനികരും സാധാരണക്കാരുമായി അൻപതോളം പേർ കൊല്ലപ്പെട്ടിട്ടുള്ളതായാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. ഹിസ്ബുള്ളയുടെ ആക്രമണത്തെത്തുടർന്ന് വടക്കൻ ഇസ്രയേലില്‍നിന്ന് പലായനം ചെയ്ത തങ്ങളുടെ പതിനായിരക്കണക്കിന് പൗരന്മാരെ തിരികെയെത്തിക്കുകയെന്ന ലക്ഷ്യമാണ് തങ്ങള്‍ക്കുള്ളതെന്നും ഇസ്രയേല്‍ സൈന്യം പറയുന്നു.

 

 

 

അതിനിടെ വടക്കൻ ഗാസയെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന എല്ലാ സംവിധാനങ്ങളും ഇസ്രായേൽ വിച്ഛേദിച്ചു. ഫലസ്തീനികളെ അക്ഷരാർഥത്തിൽ കൊന്നുതള്ളുകയാണന്ന് റെഡ് ക്രോസ് ഗസ്സ മേധാവി അഡ്രിയൻ സിമ്മർമാൻ പറഞ്ഞു. പ്രദേശത്തെ ആശുപത്രികളുടെ പ്രവർത്തനം ഇസ്രായേൽ തടഞ്ഞതും ദുരന്തത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഒരു മാസത്തിനകം വടക്കൻ ഗസ്സയിൽ ആവശ്യത്തിന് സഹായം ഉറപ്പാക്കാൻ ഇസ്രായേൽ തയാറാകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (5 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (5 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (5 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (5 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (6 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (6 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (7 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (7 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (7 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (8 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (8 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (8 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (11 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (11 hours ago)

Malayali Vartha Recommends