ട്രംപിന്റെ നീക്കങ്ങൾ...യുക്രെയ്‌നിലെ യുദ്ധം കൂടുതൽ വഷളാക്കരുതെന്നു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനോട്...ആവശ്യപ്പെട്ട് ഡൊണാൾഡ് ട്രംപ്...സംഘർഷം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ട്രംപ് ഊന്നിപ്പറയുകയും ചെയ്തു...
അമേരിക്കൻ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം കരസ്ഥമാക്കിയ ട്രംപിന്റെ ഓരോ നീക്കങ്ങൾ ആണ് ഇനി എല്ലാവരും ഉറ്റു നോക്കുന്നത്. പ്രചാരണ വേളയിൽ ട്രംപ് പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും നടപ്പിലാക്കാനുളള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. അതിന്റെ ഭാഗമായി .
യുക്രെയ്‌നിലെ യുദ്ധം കൂടുതൽ വഷളാക്കരുതെന്നു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനോട് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിൽനിന്നു ഫോണിലൂടെയാണു ട്രംപ് ഇക്കാര്യം പുട്ടിനോട് ആവശ്യപ്പെട്ടതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ചയായിരുന്നു ഇരുവരുടെയും സംഭാഷണം.യൂറോപ്പിലെ യുഎസ് സൈനിക സാന്നിധ്യത്തെ കുറിച്ച് പുട്ടിനെ ട്രംപ് ഓർമിപ്പിച്ചതായും യുക്രെയ്നിലെ യുദ്ധം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള കൂടുതൽ ചർച്ചകളിൽ താൽപര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്. പുട്ടിനുമായുള്ള ഫോൺ സംഭാഷണത്തിൽ, സംഘർഷം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ട്രംപ് ഊന്നിപ്പറയുകയും വിഷയത്തിൽ റഷ്യയുമായി ഭാവി ചർച്ചകളിൽ ഏർപ്പെടാനുള്ള സന്നദ്ധത സൂചിപ്പിക്കുകയും ചെയ്തു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയുമായി ട്രംപ് ബുധനാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിന്റെ തുടർച്ചയായാണു പുട്ടിനുമായുള്ള സംഭാഷണം.
78 കാരനായ ട്രംപ് തിരഞ്ഞെടുക്കപ്പെട്ടാൽ ഉക്രെയ്നിലെ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കുമെന്ന് ആവർത്തിച്ച് വാഗ്ദാനം ചെയ്തിട്ടുണ്ട്, എന്നിരുന്നാലും അത് എങ്ങനെ ചെയ്യുമെന്ന് കൃത്യമായി വിശദീകരിച്ചിട്ടില്ല.യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ താൻ തയ്യാറാണെന്നും എന്നാൽ റഷ്യയുടെ പ്രാദേശിക നേട്ടങ്ങളും അവകാശവാദങ്ങളും അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നും പുടിൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്,
https://www.facebook.com/Malayalivartha