ടിവിയില്‍ ടെന്നീസ് മത്സരം കാണുന്നതിനിടെ ശല്യപ്പെടുത്തിയ ഭാര്യയെ 76 വയസുകാരന്‍ കൊലപ്പെടുത്തി

ടിവിയില്‍ ടെന്നീസ് മത്സരം കാണുന്നതിനിടെ ശല്യപ്പെടുത്തിയതിന്റെ ദേഷ്യത്തില്‍ 76 വയസുകാരന്‍ ഭാര്യയെ കൊലപ്പെടുത്തി. ഇസ്രയേലിലെ ടെല്‍ അവീവ് സ്വദേശിയായ മൗറിസ് ബിനിയഷ്‌വില്ലിയാണ് ഭാര്യ മാല്‍ച്ചയെ കൊലപ്പെടുത്തി അമ്പതു വര്‍ഷത്തെ ദാമ്പത്യബന്ധത്തിനു അന്ത്യം കുറിച്ചത്.
ടിവിയില്‍ മത്സരം കാണുന്നതിനിടെ ഭാര്യ സംസാരിക്കുകയും തടസപ്പെടുത്തുകയും ചെയ്തതോടെയാണ് മൗറിസ് ദേഷ്യത്തിലായത്. ഇതേതുടര്‍ന്നു അടുക്കളയില്‍ പോയി തടിക്കഷണം എടുത്തിട്ട് വന്ന മൗറിസ് സോഫയില്‍ ഇരിക്കുകയായിരുന്ന ഭാര്യയുടെ തലയില്‍ ആഞ്ഞടിച്ചു. അടിയുടെ ആഘാതത്തില്‍ നിലത്തുവീണ മാല്‍ച്ചയുടെ തലയില്‍ ചുറ്റിക ഉപയോഗിച്ചും കനത്ത പ്രഹരം ഏല്‍പ്പിച്ചു. അടിയുടെ വേദനയില്‍ മാല്‍ച്ച നിലവിളിച്ചതോടെ അയല്‍ക്കാര്‍ വിവരം അറിയുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാലു ദിവസങ്ങള്‍ക്ക് ശേഷം മാല്‍ച്ച മരണമടഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha