മ്യാന്‍മര്‍ ഭൂകമ്പത്തില്‍ മരണം രണ്ടായിരം കവിഞ്ഞു...മൂവായിരത്തിലധികം പേര്‍ ചികിത്സയില്‍, റെയില്‍വേ, വിമാന സര്‍വീസുകള്‍ ഇപ്പോഴും പുനസ്ഥാപിക്കാനായിട്ടില്ല

മരണസംഖ്യ ഉയരുന്നു... മ്യാന്‍മര്‍ ഭൂകമ്പത്തില്‍ മരണം 2056 ആയി. 3900 പേര്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. 270 പേരെ ഇനിയും കണ്ടെത്താനുണ്ട്.
റെയില്‍വേ, വിമാന സര്‍വീസുകള്‍ ഇപ്പോഴും പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യ, ചൈന, സിംഗപ്പൂര്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് സഹായമെത്തിയെങ്കിലും ഇത് എല്ലാ മേഖലകളിലേക്കും എത്തിക്കാനായിട്ടില്ല. ഓപ്പറേഷന്‍ ബ്രഹ്മയുടെ ഭാഗമായി മ്യാന്‍മറിലെത്തിയ ഇന്ത്യന്‍ സംഘം രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അവശ്യ സാധനങ്ങളുമായി നാല് കപ്പലുകള്‍ ഇന്ത്യ മ്യാന്‍മറിലേക്ക് അയച്ചിട്ടുണ്ട്.
ദുരന്തമുണ്ടായ മേഖലയില്‍ താത്കാലിക ആശുപത്രി ഒരുക്കാനുള്ള നടപടികള്‍ കരസേന ആരംഭിച്ചു. നാളെ താത്കാലിക ആശുപത്രി പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷയുള്ളത്. അവശ്യ സാധനങ്ങളുമായി കൂടുതല്‍ കപ്പലുകളും വിമാനങ്ങളും മ്യാന്‍മറിലേക്ക് അയക്കുമെന്ന് വിദേശകാര്യ മന്ത്രാലയം.
11 നിലയുള്ള 4 കെട്ടിടങ്ങള്‍ തകര്‍ന്നുവീണ സ്‌കൈ വില്ല മേഖലയിലും സഹായമെത്തിക്കാന്‍ ശ്രമങ്ങള്‍ തുടരുന്നു. മ്യാന്‍മര്‍ ഭൂകമ്പം അതീവ അടിയന്തരാവസ്ഥയെന്ന് ലോകാരോഗ്യ സംഘടന . അടുത്ത 30 ദിവസത്തിനുള്ളില്‍ ജീവന്‍ രക്ഷിക്കാനും പകര്‍ച്ചവ്യാധികള്‍ തടയാനും എട്ട് മില്യണ്‍ ഡോളര്‍ അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. മിനിറ്റുകള്‍ക്ക് ശേഷം 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ചെറിയ ഭൂചലനങ്ങളുമുണ്ടായി.
" f
https://www.facebook.com/Malayalivartha