ഇളവുകള്‍ പ്രഖ്യാപിച്ച് യുഎസ്എ... സ്മാര്‍ട്ട്‌ഫോണ്‍, കംപ്യൂട്ടര്‍, മറ്റു ചില ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെ ഇറക്കുമതി തീരുവയാണ് പകരച്ചുങ്ക പട്ടികയില്‍ നിന്ന് ഒഴിവാക്കി

ചൈനയ്ക്ക് മേലുള്ള ഇറക്കുമതി നികുതി... ഇളവുകള്‍ പ്രഖ്യാപിച്ച് യുഎസ്എ. സ്മാര്‍ട്ട്‌ഫോണ്‍, കംപ്യൂട്ടര്‍, മറ്റു ചില ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെ ഇറക്കുമതി തീരുവയാണ് പകരച്ചുങ്ക പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.വെള്ളിയാഴ്ച വൈകിട്ടാണ് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ചൈനയ്ക്ക് മേലുള്ള ഇറക്കുമതി നികുതിയില്‍ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒഴിവാക്കുമെന്നാണ് പ്രഖ്യാപനം. 10 ശതമാനം അടിസ്ഥാന തീരുവ ഉള്‍പ്പെടെയാണ് ഒഴിവാക്കിയത്. ട്രംപിന്റെ പകരച്ചുങ്ക നിലപാടിന് എതിരെ അതേനാണയത്തില്‍ തിരിച്ചടിച്ച് 125 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ച ചൈനയുടെ നിലപാടിന് പിന്നാലെയാണ് യുഎസിന്റെ പിന്‍വാങ്ങല്‍.
കര ചുങ്കവുമായി മുന്നോട്ട് പോയാല്‍ ചൈനയില്‍ നിര്‍മ്മിക്കുന്ന പല ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെയും വില യുഎസ് മാര്‍ക്കറ്റില്‍ വന്‍ തോതില്‍ ഉയരുന്ന സാഹചര്യം ഉണ്ടാകുമെന്ന് ടെക് കമ്പനികളുടെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടായിരുന്നു. മെമ്മറി കാര്‍ഡുകള്‍, സോളാര്‍ സെല്ലുകള്‍, സെമികണ്ടക്ടറുകള്‍ തുടങ്ങിയ ഇലക്ട്രോണിക്‌സ് പാര്‍ട്സുകള്‍ക്കും ഇളവുകള്‍ ബാധകമായിരിക്കും.
"
https://www.facebook.com/Malayalivartha