ഭൂകമ്പത്തിന്റെ ആഘാതത്തിനു പിന്നാലെ മ്യാന്‍മറില്‍ വീണ്ടും ഭൂചലനം...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രതരേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. യുറോപ്യന്‍ മെഡിറ്റനേറിയല്‍ സീസ്‌മോളജിക്കല്‍ സെന്ററാണ് ഭൂകമ്പമുണ്ടായ വിവരം അറിയിച്ചത്. 35 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
വെള്ളിയാഴ്ച 4.1 തീവ്രതയുളള ഭൂകമ്പം മ്യാന്‍മറിലുണ്ടായിരുന്നു. 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു അന്നുണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. മാര്‍ച്ച് 28ന് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ നിരവധി തുടര്‍ചലനങ്ങളുണ്ടായിരുന്നു.
468ഓളം തുടര്‍ ചലനങ്ങളാണ് ഉണ്ടായത്. മ്യാന്‍മറില്‍ മാര്‍ച്ചിലുണ്ടായ ഭൂചലനത്തില്‍ മൂവായിരത്തിലേറെ പേര്‍ മരിച്ചിരുന്നു. 3408 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നാല് വര്‍ഷമായി ആഭ്യന്തര യുദ്ധത്തിന് നടുവിലുള്ള മ്യാന്‍മറിന്റെ പ്രതിസന്ധി ഭൂചലനം കാരണം കൂടുതല്‍ സങ്കീര്‍ണമായിട്ടുണ്ടെന്ന് വ്യക്തമാക്കി യു എന്‍ .
https://www.facebook.com/Malayalivartha