മ്യാന്‍മറില്‍ വീണ്ടും ഭൂചലനം.... 5.5 തീവ്രതയുള്ള ഭൂചലനമാണ് സെന്‍ട്രല്‍ മ്യാന്‍മറിലെ ചെറുനഗരമായ മെയ്ക്തിലയില്‍ അനുഭവപ്പെട്ടത്

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം. ഇന്നലെ പുലര്‍ച്ചെയാണ് 5.5 തീവ്രതയുള്ള ഭൂചലനമാണ് സെന്‍ട്രല്‍ മ്യാന്‍മറിലെ ചെറുനഗരമായ മെയ്ക്തിലയില്‍ അനുഭവപ്പെട്ടത്. മാര്‍ച്ച് 28ന് 7.7 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതിന് പിന്നാലെയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഈ ഭൂകമ്പം. 3649 പേരാണ് മാര്‍ച്ച് 28നുണ്ടായ ഭൂചലനത്തില്‍ മ്യാന്‍മറില്‍ മരണപ്പെട്ടത്.
മ്യാന്‍മറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മണ്ഡലൈയ്ക്ക് അടുത്താണ്് നിലവിലെ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. കഴിഞ്ഞ മാസമുണ്ടായ ഭൂകമ്പത്തില്‍ മണ്ഡലൈയില്‍ സാരമായ നഷ്ടങ്ങളുണ്ടായിരുന്നു. ഇന്നലെ പുലര്‍ച്ചെയുണ്ടായ ഭൂചലനത്തില്‍ വലിയ രീതിയിലുള്ള നാശ നഷ്ടമുണ്ടായതായുള്ള റിപ്പോര്‍ട്ടുകള്‍ ഇല്ല. മാര്‍ച്ച് 28നുണ്ടായ ഭൂകമ്പത്തിന് ശേഷമുണ്ടായ ഏറ്റവും ശക്തമായ തുടര്‍ ചലനമാണ് ഇന്നലെ രാവിലെയുണ്ടായത്. പരമ്പരാഗത നവവത്സര ആഘോഷത്തിന്റെ ഭാഗമായുള്ള അവധി ദിവസത്തിന്റെ ആദ്യ ദിനത്തിലാണ് മ്യാന്‍മറില്‍ ഇന്നലെ ഭൂചലനമുണ്ടായത്.
https://www.facebook.com/Malayalivartha