ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് സമാശ്വാസ പാക്കേജ് കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍....

അമേരിക്കയുടെ അധിക തീരുവ പ്രഹരം മറികടക്കാനായി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് സമാശ്വാസ പാക്കേജ് കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.
സിഎന്‍ബിസി നെറ്റ്വര്‍ക് 18 ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. പാക്കേജിന് അന്തിമ രൂപം നല്‍കുകയാണ് ധനമന്ത്രാലയമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം അധിക തീരുവയോടെ 50 ശതമാനം തീരുവയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്.
ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ അധിക തീരുവ ഇന്ത്യയില്‍ നിന്നുള്ള വിവിധ സെക്ടറുകളിലെ കയറ്റുമതിക്കാരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ പാക്കേജ് അവതരിപ്പിച്ച് രാജ്യത്ത് നിന്നുള്ള കയറ്റുമതി രംഗത്തിന് നട്ടെല്ല് നിവര്‍ത്തി നില്‍ക്കാനായി സഹായം ഒരുക്കുന്നത്. രാജ്യത്തെ വ്യവസായ രംഗങ്ങളില്‍ നിന്നുള്ളവര്‍ അമേരിക്കയുടെ അധിക തീരുവ പ്രഹരത്തിലുള്ള തങ്ങളുടെ ആശങ്ക സര്‍ക്കാരിനോട് പങ്കുവച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ധനമന്ത്രി . ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചില കാര്യങ്ങള്‍ക്ക് രൂപം നല്‍കി.
50 ശതമാനം അധിക തീരുവയുടെ ആഘാതമേറ്റ കമ്പനികളെ സംരക്ഷിക്കാനായി ആ പാക്കേജ് എന്തായാലും കൊണ്ടുവരും. രാജ്യത്തെ കയറ്റുമതിക്കാരെ വരള്‍ച്ചയിലേക്ക് സര്‍ക്കാരിന് തള്ളിവിടാനാവില്ലെന്നും ധനമന്ത്രി.
എന്നാല്‍ ഈ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും വിശദീകരിച്ച് മന്ത്രി . അതേസമയം യുഎസിന്റെ അധിക തീരുവ ഉണ്ടാക്കുന്ന തിരിച്ചടിയെ പ്രതിരോധിക്കാനായി ഇന്ത്യക്ക് സാധിക്കുമെന്നും കേന്ദ്ര ധനമന്ത്രി .
https://www.facebook.com/Malayalivartha