‘സ്ത്രീകളെ തൊടരുത്’ നിയമം! ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരുമില്ല: അഫ്ഗാനിസ്ഥാനിൽ ദുരന്തം ഇരട്ടിയായി: തിരിഞ്ഞ് നോക്കാതെ പുരുഷ രക്ഷാപ്രവർത്തകർ...

അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീകളെ ആരും രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോർട്ട്. 2200ത്തോളം പേർക്ക് ഭൂചനത്തിൽ ജീവൻ നഷ്ടമായിരുന്നു. രക്ഷാപ്രവർത്തകർ പുരുഷന്മാർ മാത്രം ആയതിനാൽ കല്ലിനും മണ്ണിനുമിടയിൽ കുടുങ്ങി പോയ പല സ്ത്രീകളെയും പുറത്തെത്തിക്കാൻ ആളില്ലാതെ പോയെന്നാണ് റിപ്പോർട്ട്.
പുരുഷന്മാരായ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന സ്ത്രീകളെ തിരിഞ്ഞുനോക്കാന്‍ പോലും തയ്യാറായില്ലെന്നാണ് റിപ്പോർട്ട്.
രക്ഷാപ്രവർത്തകരില്‍ ചിലർ വസ്ത്രങ്ങളിലും മറ്റും പിടിച്ചാണ് പല സ്ത്രീകളുടെയും മൃതശരീരങ്ങൾ പുറത്തെടുത്തത്. പുരുഷന്മാർ സ്ത്രീകളെ സ്പർശിക്കാൻ പാടില്ലെന്ന നിയമം അഫ്ഗാനിസ്ഥാനിൽ നിലനിൽക്കുന്നതാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha