ട്രംപിസം ഇന്ത്യയോട് വേണ്ട !! കളത്തിലിറങ്ങി കളിച്ച് മോദി യുദ്ധത്തിൽ ട്രംപിനെ തൂക്കിയെറിഞ്ഞ് പുടിൻ ...

യുക്രെയ്നിൽ റഷ്യ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ അടുത്തഘട്ട ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയിരുന്നു. റഷ്യയുമായുള്ള എണ്ണ ഇടപാട് യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയ്ക്ക് സാമ്പത്തിക സഹായമാവുന്നുവെന്ന് യുഎസ് ആരോപിക്കുകയും ചെയ്തു. എന്നാല്‍, റഷ്യന്‍ എണ്ണ സംസ്‌കരിക്കുന്ന അതേ ഇന്ത്യന്‍ റിഫൈനറികള്‍ തന്നെയാണ് ഇപ്പോള്‍ യുക്രൈന്റെ യുദ്ധകാല സമ്പദ്വ്യവസ്ഥയെ നിലനിര്‍ത്താന്‍ ആവശ്യമായ ഇന്ധനം നല്‍കുന്നത്.
താന്‍ മധ്യസ്ഥത വഹിച്ചിട്ടും യുക്രെയ്‌നുമേലുള്ള ആക്രമണം നിര്‍ത്താന്‍ റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ തയാറാകാത്തതിന്റെ അമര്‍ഷത്തിലാണ് ട്രംപ്. റഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച ഉറപ്പാക്കുകയാണു ട്രംപിന്റെ ലക്ഷ്യം. എന്നാല്‍ ഇന്ത്യയുടെ നിലപാട് ട്രംപിന് ഭീഷണിയായി തുടരുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയ്‌ക്കെതിരെ തീരുവ കൂട്ടാന്‍ ഇനിയും സാധ്യതയുണ്ട്. ഐടി മേഖലയിലെ ഔട്ട് സോഴ്‌സിംഗിലും ഇന്ത്യയെ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ടും. ഇത്തരം ഭീഷണികള്‍ക്കിടയിലും ഇന്ത്യ വഴങ്ങാത്തത് അമേരിക്കയെ ഞെട്ടിച്ചിട്ടുണ്ട്.
റഷ്യയുമായുള്ള വ്യാപാരബന്ധം നിലനിര്‍ത്തുന്നതില്‍ ഇന്ത്യ, ചൈന, ബ്രസീല്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി കഴിഞ്ഞ മാസം യുഎസ് രംഗത്തെത്തിയിരുന്നു. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്കെതിരെയാണ് യുഎസ് നീക്കം. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീല്‍ രാജ്യങ്ങള്‍ക്കുമേല്‍ കനത്ത തീരുവ ചുമത്തുമെന്നും അതുവഴി അവരുടെ സമ്പദ്വ്യവസ്ഥ തകര്‍ക്കുമെന്നും യുഎസ് സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാമാണ് മുന്നറിയിപ്പ് നല്‍കിയത്.
നേരത്ത റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത് തടയാന്‍ ഇന്ത്യയില്‍നിന്നും ചൈനയില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് 500 ശതമാനം നികുതി ചുമത്താനുള്ള യുഎസ് നീക്കത്തിനു പിന്നിലും ഈ ലിന്‍ഡ്സെ ഗ്രഹാമായിരുന്നു. ചൈനയുമായി വ്യാപാരക്കരാര്‍ ഒപ്പിടുകയും ഇന്ത്യയുമായുള്ള കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്യുന്നതിനിടെയായിരുന്നു ഇത്തരമൊരു ബില്‍ ഗ്രഹാം മുന്നോട്ടുവെച്ചത്. യുക്രൈന്‍ യുദ്ധത്തില്‍നിന്ന് റഷ്യയെ പിന്തിരിപ്പിക്കാന്‍ അവരെ സാമ്പത്തികമായി ഒറ്റപ്പെടുത്തുക എന്നതാണ് ബില്ലിന്റെ ഉദ്ദേശം.
റഷ്യന്‍ എണ്ണയുടെ 70 ശതമാനവും വാങ്ങുന്ന ഇന്ത്യയും ചൈനയും യുഎസില്‍ അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കണമെങ്കില്‍ ഉയര്‍ന്ന നികുതി നല്‍കുകതന്നെ വേണമെന്നാണ് ലിന്‍ഡ്‌സെ ഗ്രഹാം പറയുന്നത്. ബില്‍ നിയമം ആയാല്‍ ഇന്ത്യയുടെ ഫാര്‍മ, ടെക്‌സ്റ്റൈല്‍, ഐടി മേഖലകളെ സാരമായി ബാധിക്കും.
ഈ സാഹചര്യത്തില്‍ ആണ് അടുത്തഘട്ട ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്
ന്യൂയോര്‍ക്കിലെ യുഎസ് ഓപ്പണിനായി പുറപ്പെടുന്നതിന് മുമ്പ് വൈറ്റ് ഹൗസിന് പുറത്തുവെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായായിരുന്നു ട്രംപിന്റെ പ്രതികരണം. ഇന്ത്യയെ കൂടി ബാധിക്കുന്ന തരത്തിലുള്ള ഉപരോധമാണ് ട്രംപ് ഏര്‍പ്പെടുത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളോട് അമേരിക്കയെ പിന്തുണയ്ക്കാനും ട്രംപ് ആവശ്യപ്പെട്ടു.
ട്രംപിന്റെ പ്രതികരണത്തിന് മുമ്പ് തന്നെ റഷ്യയിലും ഇന്ത്യയടക്കം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നവര്‍ക്കും അമേരിക്ക കൂടുതല്‍ താരിഫ് പ്രഖ്യാപിക്കുമെന്നുള്ള സൂചനകളുണ്ടായിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നവര്‍ക്ക് മേല്‍ കൂടുതല്‍ താരിഫ് ഏര്‍പ്പെടുത്തണമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ്‌സ് പ്രഖ്യാപിച്ചിരുന്നു.
താരിഫ് പ്രശ്‌നത്തില്‍ ട്രംപുമായി അകന്ന് നില്‍ക്കുന്ന ഇന്ത്യയ്ക്ക് ലോക വിപണിയെ ഒപ്പം കൂട്ടേണ്ടതുണ്ട്. അതിനിടെയാണ് യുക്രൈനിലേക്ക് ജൂലൈ മാസത്തില്‍ ഏറ്റവും കൂടുതല്‍ ഡീസല്‍ വിതരണം ചെയ്തത് ഇന്ത്യയാണെന്നുള്ള കണക്ക് പുറത്തുവന്നത്. മൊത്തം ഡീസല്‍ ഇറക്കുമതിയുടെ 15.5 ശതമാനവും ഇന്ത്യയില്‍ നിന്നായിരുന്നു. കീവ് ആസ്ഥാനമായുള്ള ഓയില്‍ മാര്‍ക്കറ്റ് അനലിറ്റിക്സ് സ്ഥാപനമായ നാഫ്റ്റോറിനോക്കിന്റെ കണക്കുകള്‍ പ്രകാരം, ഇന്ത്യ പ്രതിദിനം ശരാശരി 2,700 ടണ്‍ ഡീസല്‍ യുക്രൈനിലേക്ക് കയറ്റുമതി ചെയ്തു.
അതേസമയം, സമ്മര്‍ദങ്ങള്‍ക്കിടയിലും യുക്രെയ്‌നുമേലുള്ള ആക്രമണം കടുപ്പിക്കുകയാണ് പുട്ടിന്‍. യുക്രെയ്ന്‍ സൈന്യം ഉപയോഗിക്കുന്ന ആയുധ കേന്ദ്രങ്ങള്‍, ഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയവ ഡ്രോണുകള്‍, മിസൈലുകള്‍, യുദ്ധ വിമാനങ്ങള്‍ എന്നിവ ഉപയോഗിച്ച് തകര്‍ത്തെന്ന് റഷ്യ വ്യക്തമാക്കി. ഇതും അമേരിക്കയ്ക്ക് തിരിച്ചടിയാണ്.
തലസ്ഥാനമായ കീവിൽ ജനവാസ മേഖലയിലുണ്ടായ ആക്രമണത്തിൽ കുട്ടിയടക്കം 4 പേർ കൊല്ലപ്പെട്ടു. ഡ്രോണുകൾ ലക്ഷ്യമിട്ട കീവിലെ പ്രധാന സർക്കാർ മന്ദിരത്തിൽ തീപിടിത്തമുണ്ടായി. ചരിത്രപ്രസിദ്ധമായ പെചർസ്കയിയിലെ സർക്കാർ മന്ദിരമാണ് ഇന്നലെ രാവിലെ ആക്രമിക്കപ്പെട്ടത്.സപൊറീഷ്യ, ഒഡേസ നഗരങ്ങളിലും വ്യാപകനാശം വിതച്ച ആക്രമണം ഈ യുദ്ധകാലത്തെ ഏറ്റവും വലിയ ഡ്രോണാക്രമണമാണ്.
യുക്രൈനിലെ ഭരണസിരാകേന്ദ്രത്തിനു നേരെ റഷ്യൻ ആക്രമണം. കീവിലെ പെച്ചേഴ്സ്കി പ്രദേശത്തെ സർക്കാർ കെട്ടിടമാണ് റഷ്യ ആക്രമിച്ചത്. യുക്രൈൻ സൈനിക ഭരണ മേധാവി തിമർ തകച്ചെങ്കോ ഇക്കാര്യം സാമൂഹിക മാധ്യമത്തിൽ കൂടി അറിയിച്ചു. യുക്രൈൻ സർക്കാർ കെട്ടിടത്തിന് മുകളിൽനിന്ന് വൻതോതിൽ പുകപടലങ്ങൾ ഉയർന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തു.
805 ഡ്രോണുകളും 13 മിസൈലുകളും ശ്രദ്ധ തിരിക്കുന്ന വ്യാജ സങ്കേതങ്ങളും റഷ്യ പ്രയോഗിച്ചു.നയതന്ത്ര ശ്രമങ്ങളെ കണ്ടില്ലെന്നു നടിച്ച് റഷ്യ യുദ്ധം നീട്ടിക്കൊണ്ടുപോകുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആരോപിച്ചു.
പകരമായി റഷ്യയ്ക്ക് നേരെയും യുക്രൈൻ ആക്രമണം കടുപ്പിച്ചു. റഷ്യയുടെ ഊർജനിലയങ്ങളെ കേന്ദ്രീകരിച്ചാണ് യുക്രൈൻ ആക്രമണം നടത്തിയത്. നിരവധി ഡ്രോണുകൾ റഷ്യയ്ക്ക് നേരെ തൊടുത്തുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ റഷ്യയിലെ ബ്രസാൻസ്ക മേഖലയിലെ ഡ്രുഷ്ബ എണ്ണപൈപ്പ്ലൈൻ തകർന്നതായി യുക്രൈൻ ഡ്രോൺ സേനയുടെ കമാൻഡർ റോബർട്ട് ബ്രോവ്ഡി അവകാശപ്പെട്ടു. വ്യാപക നാശനഷ്ടമുണ്ടായാതായാണ് വിവരം.
അതിനിടെ യൂറോപ്യന്‍ യൂണിയനുമായി കൈകോര്‍ക്കാന്‍ ഇന്ത്യ ബദല്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. സ്വതന്ത്രവ്യാപാര കരാര്‍ ചര്‍ച്ചകളുടെ അടുത്തഘട്ടം ഇന്ത്യയില്‍ വെച്ച് നടക്കും. ഈ വര്‍ഷം അവസാനത്തോടെ കരാറിന് അന്തിമ രൂപം നല്‍കാനാണ് നീക്കം. അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് കരാര്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. യൂറോപ്യന്‍ യൂണിയനില്‍ കാര്‍ഷികം, വ്യാപാരം എന്നീ ചുമതലകള്‍ വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ ഈ ആഴ്ച തന്നെ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കരാറിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം.
യൂറോപ്യന്‍ വ്യാപാര കമ്മിഷണര്‍ മാരോസ് സെഫ്‌കോവിച്ചും കാര്‍ഷിക കമ്മിഷണര്‍ ക്രിസ്റ്റോഫ് ഹാന്‍സെനും ആണ് ഇന്ത്യ സന്ദര്‍ശിക്കുക. കാബിനറ്റ് മന്ത്രിമാര്‍ക്ക് തുല്യ പദവികളാണ് ഇവര്‍ രണ്ടുപേര്‍ക്കും. ബ്രസല്‍സില്‍ നിന്ന് 30 അംഗ സംഘവും ഇവര്‍ക്കൊപ്പമുണ്ടാകുമെന്നാണ് വിവരം. വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ കാര്‍ഷിക മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചരക്കുകള്‍, സേവനങ്ങള്‍, നിക്ഷേപം, ഡിജിറ്റല്‍ വ്യാപാരം തുടങ്ങിയ വിഷയങ്ങളിലാണ് സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു. കരാര്‍ യാഥാര്‍ഥ്യമായാല്‍ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലെ വിപണികള്‍ ഇന്ത്യയ്ക്ക് തുറന്നുകിട്ടും. അങ്ങനെ വന്നാല്‍ ട്രംപിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും വിലയിരുത്തലുണ്ട്.
ഇന്ത്യയുള്‍പ്പെടെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാഷ്ട്രങ്ങള്‍ക്കുമേല്‍ ഇനിയും അധിക തീരുവ ചുമത്താനാണു യുഎസിന്റെ നീക്കം. ഇത് മനസ്സിലാക്കിയാണ് ഇന്ത്യയുടെ പുതിയ നീക്കം. റഷ്യയ്‌ക്കെതിരായ കൂടുതല്‍ ഉപരോധങ്ങള്‍ വഴി യുക്രെയ്ന്‍ വിഷയത്തില്‍ പുട്ടിനെ ചര്‍ച്ചകളിലേക്കു കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക.
ഇന്ത്യയും യുഎസും തമ്മില്‍ പ്രത്യേക ബന്ധമുണ്ടെന്നും നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മില്‍ പ്രത്യേക ബന്ധമുണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും ഉടന്‍ മഞ്ഞുരുകലാകില്ല. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ കൂടുതല്‍ തീരുവ ഉള്‍പ്പെടെ നടപടികളെടുക്കാനാണ് നീക്കം. അങ്ങനെയെങ്കില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ അമേരിക്ക കടത്തു നടപടികളിലേക്ക് പോകും.
https://www.facebook.com/Malayalivartha