ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം

ലെവല്‍ ക്രോസിങ്ങില്‍ ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു. ബസില്‍ ആകെ 51പേരാണ് ഉണ്ടായിരുന്നത്. 55 പേര്‍ക്കാണ് ആകെ പരിക്കേറ്റതെന്നാണ് വിവരം. മെക്‌സിക്കോ സിറ്റിയില്‍ നിന്ന് 115 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറായി മറാവറ്റിയോഅറ്റ്‌ലാകോ മുല്‍കോ ഹൈവേയിലെ ലെവല്‍ ക്രോസിംഗില്‍ തിങ്കളാഴ്ചയാണ് കൂട്ടയിടി നടന്നത്.
ലെവല്‍ ക്രോസിങ്ങിലൂടെ മുന്നോട്ടു നീങ്ങുകയായിരുന്ന ബസിന്റെ മദ്ധ്യഭാഗത്ത് വേഗത്തില്‍ വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. തീവണ്ടി വന്ന് ഇടിക്കുന്നതിന്റെ സി സി ടി വി ദൃശ്യം സമൂഹ മാദ്ധ്യമങ്ങളില്‍ ഇതിനോടകം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അപകടത്തിന്റെ യഥാര്‍ത്ഥ കാരണത്തെകുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അപകടത്തിന് തൊട്ടുമുന്‍പ് വരെ വാഹനങ്ങള്‍ ക്രോസിംഗിലുടെ പോകുന്നത് വിഡിയോയില്‍ കാണാം. മൂന്ന് സ്ത്രീകളും ഏഴ് പുരുഷന്മാരും മരിച്ചതായാണ് മെക്‌സിക്കോ സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഓഫീസ് അറിയിച്ചത്.
https://www.facebook.com/Malayalivartha