ഇസ്രയേലിന്റെ ആക്രമണം.. ലോകരാഷ്ട്രങ്ങൾ മുഴുവൻ നടുങ്ങി.. ഇസ്രയേല്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ബെഞ്ചമിന്‍ നെതന്യാഹു..ഒക്ടോബര്‍ 7 ലെ ക്രൂരമായ കൂട്ടക്കൊലയ്ക്ക് നേരിട്ട് ഉത്തരവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഐഡിഎഫ്..

ലോകരാഷ്ട്രങ്ങൾ മുഴുവൻ നടുക്കി കൊണ്ട് ഇസ്രായേൽ ആക്രമണം നടത്തിയിരിക്കുന്നത് . ഗാസയിലെ വെടിനിര്‍ത്തലിനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടു വച്ച ഏറ്റവും പുതിയ നിര്‍ദേശങ്ങളെ തത്വത്തില്‍ അംഗീകരിക്കുന്നെന്നും ചര്‍ച്ചള്‍ക്ക് ഒരുക്കമാണെന്നും ഹമാസ് അറിയിച്ചതിനു പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം. കിഴക്കന്‍ ജറുസലമില്‍ കഴിഞ്ഞദിവസമുണ്ടായ വെടിവയ്പില്‍ 6 ഇസ്രയേലുകാര്‍ കൊല്ലപ്പെട്ടതിനുള്ള മറുപടിയാണ് ഖത്തറിലെ ആക്രമണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അറിയിക്കുകയും ചെയ്തു.
ലെഗ്തിഫ്യ പെട്രോള്‍ സ്റ്റേഷനു സമീപത്തായുള്ള വസതിയില്‍ വൈകിട്ട് നാലോടെയായിരുന്നു ആക്രമണം. ഹമാസ് ഉന്നത നേതാവ് ഖലീല്‍ അല്‍ ഹയ്യയായിരുന്നു പ്രധാന ലക്ഷ്യം. ഹമാസിന്റെ വെസ്റ്റ് ബാങ്ക് തലവന്‍ സഹീര്‍ ജബാറിന്‍, ശൂറ കൗണ്‍സില്‍ അധ്യക്ഷന്‍ മുഹമ്മദ് ദാര്‍വിഷ്, വിദേശകാര്യ തലവന്‍ ഖാലിദ് മാഷല്‍ എന്നിവരും ആക്രമണം നടക്കുമ്പോള്‍ അല്‍ ഹയ്യയ്ക്കൊപ്പം വസതിയില്‍ ഉണ്ടായിരുന്നു.അല്‍ ഹയ്യ ഉള്‍പ്പെടെ നേതാക്കള്‍ കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങള്‍ പരന്നെങ്കിലും അദ്ദേഹം ആക്രമണത്തെ അതിജീവിച്ചതായി ഹമാസിന്റെ രാഷ്ട്രീയ ഓഫിസ് സ്ഥിരീകരിച്ചെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഇത് ഇസ്രയേലിന് തിരിച്ചടിയാണ്. എന്നാല്‍, അല്‍ ഹയ്യയുടെ മകന്‍ ഹുമാം ഉള്‍പ്പെടെ 2 പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് രാഷ്ട്രീയ ഓഫിസ് അംഗം സുഹൈല്‍ അല്‍ ഹിന്ദി അല്‍ ജസീറയോടു പറഞ്ഞു. ഖത്തര്‍ സുരക്ഷാസേനാംഗങ്ങളിലൊരാള്‍ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു. കത്താര പ്രവിശ്യയില്‍ ആയിരുന്നു സ്‌ഫോടനം. ഒന്നിലധികം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായാണ് വിവരം. ഉഗ്ര ശബ്ദം കേള്‍ക്കുകയും പുക ഉയരുകയും ആയിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.ഖത്തറിലെ ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുക്കുന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.
കത്താര പ്രവിശ്യയില്‍ ആയിരുന്നു സ്‌ഫോടനം നടന്നത്. ബോംബര്‍ ജെറ്റുകള്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിരുന്നു.ഹമാസിലെ ഉന്നത നേതാക്കള്‍ക്കെതിരായ ഇന്നത്തെ നടപടി പൂര്‍ണ്ണമായും സ്വതന്ത്രമായ ഒരു ഇസ്രായേലി നടപടിയായിരുന്നു. ഇസ്രയേല്‍ അത് ആരംഭിച്ചു, ഇസ്രയേല്‍ അത് നടത്തി, ഇസ്രയേല്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ബെഞ്ചമിന്‍ നെതന്യാഹു എക്‌സില്‍ വ്യക്തമാക്കി.നിരവധി തവണ സ്ഫോടനം കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ദോഹയില്‍ നടന്ന ആക്രമണം കാണിക്കുന്നത് ഭീകരര്‍ക്ക് ലോകത്ത് എവിടെയും പ്രതിരോധശേഷി ഇല്ലെന്നും ഉണ്ടാകില്ലെന്നത് ആണെന്ന് ഇസ്രായേല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് പറഞ്ഞു.
ആക്രമണത്തെ ശരിയായ തീരുമാനം എന്ന് അദ്ദേഹം വിളിക്കുകയും ചെയ്തു.ദോഹയില്‍ നിരവധി തവണ സ്ഫോടനം കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 35 പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. ഹമാസ് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ താമസിക്കുന്ന സ്ഥലത്താണ് ഇസ്രയേല്‍ ആക്രമണമെന്ന് ഖത്തര്‍ സ്ഥിരീകരിച്ചു. ഒക്ടോബര്‍ 7 ലെ ക്രൂരമായ കൂട്ടക്കൊലയ്ക്ക് നേരിട്ട് ഉത്തരവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഐഡിഎഫ് പറഞ്ഞു. ആക്രമണങ്ങള്‍ക്ക് മുന്‍പ് സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുവെന്ന് ഐഡിഎഫ് പ്രസ്താവനയില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























