ഖത്തറിന്റെ ഇപ്പോഴത്തെ അവസ്ഥ..സ്വന്തം മണ്ണില്‍ എത്തിയ ഇസ്രായേല്‍ ആക്രമണത്തിന് ദോഹ പ്രതികരിക്കുമോ..? പ്രതികരിക്കാനിറങ്ങിയാല്‍ ആക്രമണം കനക്കും..പടിഞ്ഞാറന്‍ രാജ്യങ്ങളും അറബ് രാജ്യങ്ങളും നേര്‍ക്ക് നേര്‍ നില്‍ക്കുന്ന സാഹചര്യം..

എന്താണ് ഖത്തറിന്റെ ഇപ്പോഴത്തെ അവസ്ഥ , എല്ലാവരും ഭയപ്പെടേണ്ടത് പോലുള്ള സാഹചര്യം അവിടെ നിലനിൽക്കുന്നുണ്ടോ ..?
85 ശതമാനത്തിലധികം പ്രവാസികളുള്ള രാജ്യമാണ് ഖത്തര്‍. മലയാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികള്‍ ജോലി ചെയ്യുന്ന ഖത്തറിലാണ് ഇസ്രായേലിന്‍റെ അക്രമണം ഉണ്ടായിരിക്കുന്നത്. യുഎഇ, സൗദി, കുവൈറ്റ് തുടങ്ങിയ മറ്റു ഗള്‍ഫ് രാജ്യങ്ങളിലും പ്രവാസി ജനസംഖ്യ വളരെക്കൂടുതലാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതല്‍ മേഖലകളിലേക്ക് പടരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
അതുകൊണ്ട് തന്നെ ഖത്തറിലുണ്ടായ അക്രമണം പ്രവാസികളെ സംബന്ധിച്ചും വളരെ പ്രധാനമാണ്.തികച്ചും അപ്രതീക്ഷിതമായി ഇന്നലെ ഇസ്രായേല്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് നടത്തിയ ബോംബിംഗില്‍ ലോകം ഞെട്ടിയിരിക്കുകയാണ്. എന്നാല്‍ അമേരിക്കയുടെ അറിവോടെയാണ് ഈ ആക്രമണം എന്ന വിവരം പുറത്തു വരുന്നതോടെ ഖത്തര്‍ പ്രതിസന്ധിയിലായി. സ്വന്തം മണ്ണില്‍ എത്തിയ ഇസ്രായേല്‍ ആക്രമണത്തിന് പ്രത്യാക്രമണം നല്‍കിയ ഹമാസിന് നല്‍കുന്ന രഹസ്യ പിന്തുണയ്ക്ക് മറനീക്കിയ തെളിവായി അത് മാറുകയും ആക്രമിക്കാതിരുന്നാല്‍ ലോകത്തിനു മുന്നില്‍ സ്വയം പ്രതിരോധ ശേഷിയില്ലാത്ത സമ്പന്ന രാജ്യം എന്ന വിളിപ്പേര് കേള്‍ക്കുകയും ചെയ്യും എന്ന
ഇരട്ട പ്രതിസന്ധിയാണ് ഖത്തര്‍ നേരിടുന്നത്. അതേസമയം ഖത്തര്‍ പ്രതികരിക്കാനിറങ്ങിയാല്‍ ആക്രമണം കനക്കുമെന്നും പടിഞ്ഞാറന്‍ രാജ്യങ്ങളും അറബ് രാജ്യങ്ങളും നേര്‍ക്ക് നേര്‍ നില്‍ക്കുന്ന സാഹചര്യംഉരുത്തിരിയുമെന്നാണ് യുദ്ധ വിദഗ്ധര്‍ കണക്കാക്കുന്നത്. ഖത്തര്‍ ആക്രമിക്കപെട്ടതോടെ ഇന്നലെ തന്നെ യുഎഇ അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണ ഖത്തറിനെ തേടി എത്തിയതും ശ്രദ്ധേയമാണ്.ഇന്നലെ ഇസ്രായേല്‍ ലക്ഷ്യം വച്ച നാലു പ്രധാന ഭീകരരില്‍ ഖാലെദ് മിഷേല്‍ അടക്കം ഉള്ളവര്‍ ബ്രിട്ടന്റെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭീകരര്‍ ആന്നെന്ന വിവരവും പുറത്തു വരുന്നുണ്ട്.
എന്നാല്‍ ഇതേ ഭീകരരുമായി മുന്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട് എന്ന് ലേബര്‍ പാര്‍ട്ടിയിലെ ഇസ്രായേല്‍ അനുകൂലികള്‍ 2018ല്‍ തന്നെ രഹസ്യ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ദോഹയിൽ ഹമാസ് നേതാക്കൾ തമ്പടിച്ചിരിക്കുന്ന സ്ഥലങ്ങളിലേക്ക് യുദ്ധവിമാനങ്ങൾ 12 റോക്കറ്റുകൾ തൊടുത്തുവിട്ടു എന്ന് ഇസ്രായേലി മാധ്യമ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണം ലക്ഷ്യമിട്ട നേതാക്കളിൽ ഖലീൽ ഹയ്യ, സഹർ ജബാരിൻ എന്നിവരും ഉൾപ്പെട്ടതായി ചാനൽ 14 റിപ്പോർട്ട് ചെയ്തു, അതേസമയം ഖാലിദ് മിഷാലിനെയും ആക്രമണം ലക്ഷ്യമിട്ടതായി ചാനൽ 12 പരാമർശിച്ചു. വധശ്രമത്തിന്റെ ഫലങ്ങൾക്കായി സൈന്യം കാത്തിരിക്കുകയാണെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ ചാനൽ 14 നോട് പറഞ്ഞു,
യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് ഉച്ചകഴിഞ്ഞ് ദോഹയിൽ സ്ഫോടനങ്ങൾ മുഴങ്ങി, നഗരത്തിന്റെ ആകാശത്ത് പുക നിരകൾ ഉയരുന്നത് കണ്ടു.ഗാസയിൽ ഏകദേശം രണ്ട് വർഷമായി തുടരുന്ന ഉന്മൂലനത്തിന്റെയും പട്ടിണിയുടെയും യുദ്ധത്തോടൊപ്പം, വിദേശത്തുള്ള ഹമാസ് നേതാക്കളെ ലക്ഷ്യമിടുമെന്ന് ഇസ്രായേലി സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സമീർ ഓഗസ്റ്റ് 31 ന് ഭീഷണിപ്പെടുത്തിയിരുന്നു.എന്നാല്‍ നിലവില്‍ ആശങ്ക വേണ്ടെന്നാണ് ഖത്തര്‍ അറിയിക്കുന്നത്.
https://www.facebook.com/Malayalivartha