വാര്‍ത്താസമ്മേളനത്തിനിടെ കുഴഞ്ഞുവീണ് സ്വീഡന്റെ പുതിയ വനിതാ മന്ത്രി

ആരോഗ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ വാര്‍ത്താസമ്മേളനത്തിനിടെ കുഴഞ്ഞുവീണ് സ്വീഡന്റെ പുതിയ വനിതാ മന്ത്രി. ആരോഗ്യമന്ത്രിയായി ചുമതലയേറ്റ എലിസബത്ത് ലാനാണ് കുഴഞ്ഞുവീണത്. ചൊവ്വാഴ്ചയാണ് സംഭവം. സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്‌റ്റെര്‍സണ്‍, ക്രിസ്ത്യന്‍ ഡെമോക്രാറ്റ്‌സ് പാര്‍ട്ടി നേതാവ് എബ്ബ ബുഷ് എന്നിവര്‍ക്കൊപ്പം മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു 48കാരിയായ ലാന്‍.
സംസാരിച്ചുനിറുത്തി തൊട്ടടുത്ത നിമിഷം മന്ത്രി കുഴഞ്ഞുവീണു. ഇതോടെ എബ്ബയും മാദ്ധ്യമപ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ലാനിന്റെ അരികിലേക്ക് ഓടിയെത്തി. പ്രാഥമിക ശുശ്രൂഷയ്ക്കായി ലാനിനെ മാറ്റി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാണ്.
രക്തത്തില്‍ പഞ്ചസാരയുടെ അളവ് താഴ്ന്നുപോയതാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്ന് ലാന്‍ പിന്നീട് വിശദീകരിച്ചു.തിങ്കളാഴ്ച മുന്‍ ആരോഗ്യമന്ത്രി അക്കൊ അന്‍കാബെര്‍ഗ് ജൊഹാന്‍സണ്‍ രാജിവച്ചതിന് പിന്നാലെയാണ് ലാന്‍ അധികാരത്തിലേറിയത്. ലാനിന്റെ ആരോഗ്യനില തൃപ്തികരമാണ്.
https://www.facebook.com/Malayalivartha