ഖത്തറിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട ഇസ്രയേൽ ആക്രമണം തിരിച്ചടിയായി; ലോകത്തിനുമുന്നിൽ ഒറ്റപ്പെട്ടു നെതന്യാഹു...

ദോഹയിൽ, മധ്യസ്ഥ ചർച്ചയ്‌ക്കെത്തിയ ഹമാസ് നേതൃനിരയെ ലക്ഷ്യമിട്ട് നടത്തിയ ഇസ്രയേൽ ആക്രമണം തിരിച്ചടിയായി മാറുകയാണ്. നേതാക്കളെ ഇല്ലാതാക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യം കൈവരിക്കാനാകാതെ, ലോകത്തിന്റെ മുന്നിൽ തന്നെ ഒറ്റപ്പെട്ട നിലയിലാണ് ഇസ്രയേൽ. മധ്യസ്ഥ ചർച്ചയ്‌ക്കായി ഖത്തറിൽ എത്തിയ ഹമാസ് ഉന്നത നേതാവ് ഖലീൽ അൽ ഹയ്യ, ഹമാസിന്റെ വെസ്റ്റ് ബാങ്ക് തലവൻ സഹീർ ജബാറിൻ, ശൂറ കൗൺസിൽ അധ്യക്ഷൻ മുഹമ്മദ് ദാർവിഷ്, വിദേശകാര്യ തലവൻ ഖാലിദ് മാഷൽ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ചൊവ്വാഴ്‌ച ഇസ്രയേലിന്റെ ആക്രമണം.
കരയാക്രമണം നടത്താനാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ലക്ഷ്യമിട്ടതെന്നും രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് നിരുത്സാഹപ്പെടുത്തിയതിനെ തുടർന്നാണ് വ്യോമാക്രമണം തിരഞ്ഞെടുത്തതെന്നും റിപ്പോർട്ടുകളുണ്ട്.
നേതൃനിരയെ ഇല്ലാതാക്കിയാൽ ഹമാസ് നിർവീര്യമാകുമെന്ന കണക്കുകൂട്ടലിലാണ് വെടിനിർത്തൽ ചർച്ചയ്‌ക്ക് എത്തിയ നേതാക്കളെ വധിക്കാൻ ഖത്തറിന്റെ മണ്ണിലാണെങ്കിലും ആക്രമണം നടത്തുകയെന്ന സാഹസത്തിന് ബെന്യാമിൻ നെതന്യാഹു തയാറായത്.
എന്നാൽ ലക്ഷ്യം നിറവേറ്റാൻ ഇസ്രയേലിനായില്ല എന്നു മാത്രമല്ല ലോകരാജ്യങ്ങൾക്കിടയിൽ ഇസ്രയേൽ ഒറ്റപ്പെടുകയും ചെയ്‌തു.
https://www.facebook.com/Malayalivartha