ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലേക്ക്... രണ്ടു ദിവസത്തെ സന്ദർശനമെന്ന് വിദേശകാര്യമന്ത്രാലയം

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലേക്ക്. ഒക്ടോബർ 8, 9 തീയതികളിലാണ് സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ, 'വിഷൻ 2035' രൂപരേഖയുടെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തും.
ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറും 'വിഷൻ 2035' രൂപരേഖയും പ്രയോജനപ്പെടുത്തി, സാമ്പത്തിക, സാങ്കേതിക, തന്ത്രപരമായ മേഖലകളിൽ ഇന്ത്യ-യുകെ ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള ഒരവസരമായാണ് സ്റ്റാർമറിൻ്റെ സന്ദർശനത്തെ നിരീക്ഷിക്കുന്നത്.
വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, പ്രതിരോധം, സുരക്ഷ, കാലാവസ്ഥ, ഊർജ്ജം, ആരോഗ്യം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ ഉൾക്കൊള്ളുന്ന 10 വർഷത്തെ സമഗ്ര പദ്ധതിയാണ് 'വിഷൻ 2035'. ഒക്ടോബർ 9-ന് മുംബൈയിൽ വ്യവസായ-വാണിജ്യ പ്രമുഖരുമായി മോദിയും സ്റ്റാർമറും കൂടിക്കാഴ്ച നടത്തുകയും ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാർ മുന്നോട്ടുവെക്കുന്ന അവസരങ്ങളിൽ ചർച്ച നടത്തുകയും ചെയ്യും. കൂടാതെ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൻ്റെ ആറാം പതിപ്പിൽ പങ്കെടുക്കുകയും നയരൂപകർത്താക്കൾ, വ്യവസായ രംഗത്തെ വിദഗ്ദ്ധർ എന്നിവരുമായി സംവദിക്കുകയും ചെയ്യുന്നതാണ്.
https://www.facebook.com/Malayalivartha