ചൈനയിലെ 5,500 മീറ്റർ ഉയരമുള്ള സിചുവാനിലെ നാമ കൊടുമുടി കയറുന്നതിനിടെ സെൽഫി എടുക്കാൻ ശ്രമം.... സുരക്ഷാ കയർ മാറ്റിയ ഹൈക്കർ കാൽവഴുതി വീണ് മരിച്ചു...

സങ്കടക്കാഴ്ചയായി... ചൈനയിലെ 5,500 മീറ്റർ ഉയരമുള്ള സിചുവാനിലെ നാമ കൊടുമുടി കയറുന്നതിനിടെ സെൽഫി എടുക്കാൻ വേണ്ടി സുരക്ഷാ കയർ മാറ്റിയ ഹൈക്കർ കൽവഴുതി വീണ് മരിച്ചു.
കൊടുമുടിയുടെ മുകളിൽ നിന്നും ഫോട്ടോയെടുക്കാനായി തൻറെ സുരക്ഷാ കയർ അഴിച്ചുമാറ്റിയതിന് പിന്നാലെ 31 കാരനായ ഹോങ് എന്ന ഹൈക്കറാണ് മഞ്ഞിലൂടെ കാൽ തെന്നി താഴേയ്ക്ക് വീണ് മരിച്ചത്.
സെൽഫിക്കായി ഇദ്ദേഹം ഒറ്റവരി പാതയിൽ നിന്നും മാറിയതിന് പിന്നാലെ മഞ്ഞിൽ കാൽവഴുതി ബാലൻസ് നഷ്ടമായി താഴേക്ക് വീഴുകയായിരുന്നു.
"
https://www.facebook.com/Malayalivartha