ഇന്തോനേഷ്യയിൽ കെട്ടിടം തകർന്ന് നിരവധി വിദ്യാർത്ഥികൾക്ക് പരുക്ക്

ഇന്തോനേഷ്യയിലെ ഒരു ഇസ്ലാമിക ബോർഡിംഗ് സ്കൂളിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് പ്രാർഥനയിലായിരുന്ന നിരവധി വിദ്യാർത്ഥികൾക്ക് മുകളിലേക്ക് വീണു. സംഭവത്തിൽ കുറഞ്ഞത് ഒരു വിദ്യാർഥി മരിക്കുകയും 99 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി.
കിഴക്കൻ ജാവയിലെ സിഡോവാർജോ ടൗണിലെ അൽ ഖോസിനി ഇസ്ലാമിക് ബോർഡിംഗ് സ്കൂളിലാണ് അപകടം നടന്നത്. കെട്ടിടം തകർന്ന് എട്ട് മണിക്കൂറിലധികം കഴിഞ്ഞിട്ടും, പോലീസ്, സൈനികർ, രക്ഷാപ്രവർത്തകർ എന്നിവർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മറ്റ് വിദ്യാർത്ഥികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ രാത്രി മുഴുവൻ തുടർന്നു.
ഈ സമയത്തിനുള്ളിൽ അവശരായതും പരിക്കേറ്റതുമായ എട്ട് പേരെ പുറത്തെടുത്തു. കൂടുതൽ മൃതദേഹങ്ങൾ കണ്ടതായി രക്ഷാപ്രവർത്തകർ അറിയിച്ചതിനാൽ മരണസംഖ്യ ഉയരാൻ സാധ്യത.
"
https://www.facebook.com/Malayalivartha