ഒക്ടോബർ 7...2023ൽ ഇതേ ദിവസമാണ് ഹമാസ് ഇരച്ചെത്തി ജൂതവേട്ട നടത്തിയ ദിവസം..രണ്ടു വർഷത്തോളം നീണ്ടു നിന്ന യുദ്ധത്തിൽ ജീവൻ പൊലിഞ്ഞ നിരപരാധികൾക്ക് ആദരാഞ്ജലികൾ..

2023ൽ ഇതേ ദിവസമാണ് സംഗീതനിശ ആസ്വദിച്ചിരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മേൽ ഭീരുക്കൾ റോക്കറ്റ് വർഷിച്ചത്. 1200നു മുകളിൽ ആളുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ കൂട്ടക്കൊല ചെയ്യപ്പെട്ടു. നിരവധിപ്പേർ ബന്ദികളാക്കപ്പെട്ടു. സ്ത്രീകൾ മാനഭംഗം ചെയ്യപ്പെട്ടു.ആ കൂട്ടക്കൊല ഉണ്ടാകാൻ പാടില്ലായിരുന്നു. ഇന്ന് മനുഷ്യത്വം പറയുന്നവർ അന്ന് അയൺ ഡോം പരാജയപ്പെട്ടതിന്റെ ആഘോഷത്തിൽ ആയിരുന്നു. അന്ന് നിർദയം കൊലചെയ്യപ്പെട്ട കുരുന്നുകൾക്കും പേരുകൾ ഉണ്ടായിരുന്നു. ഏത് ദേശീയ പ്രസ്ഥാനത്തിലാണ് സ്വജനതയെ കവചമാക്കിയുള്ള ഭീരുത്വം കണ്ടിട്ടുള്ളത്?
ഏത് സ്വാതന്ത്ര്യ പോരാട്ടത്തിലാണ് ബലാത്സംഗം ഒരു സമരമുറയാകുന്നത്?
കിഴക്കൻ മെഡിറ്ററേനിയയിൽ സമാധാനം പുലരട്ടെ. ഭീരുക്കളുടെ വിഷം ഇറങ്ങട്ടെ. ഒക്ടോബർ ഏഴിന് ജീവൻ പൊലിഞ്ഞ നിരപരാധികൾക്ക് ആദരാഞ്ജലികൾ.പശ്ചിമേഷ്യയില്‍ സമാധാനം വരുമോ? ഈജിപ്തിലെ ഷാമെല്‍ ഷെയ്ഖ് റിസോര്‍ട്ടില്‍ ആരംഭിച്ച സമാധാനചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം. വിശപ്പ് കാർന്ന് തിന്ന കുഞ്ഞുങ്ങൾ, മൃതദേഹങ്ങളും കെട്ടിടാവശിഷ്ടങ്ങളും വേർതിരിച്ചറിയാനാവാതെ കുന്നുകൂടി കിടക്കുന്ന നഗരങ്ങൾ, ഇസ്രയേൽ ആക്രമണവും മരണവും കാത്ത് നാളെണ്ണി കഴിയുന്ന കുറേയെറെ മനുഷ്യർ. ലോകത്തിന്റെ ഉള്ളുപൊള്ളിക്കുന്ന ഗാസയുടെ ചിത്രമാണിത്.
മാനവരാശി കണ്ട ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്നായ ഗാസ യുദ്ധത്തിന് രണ്ടാണ്ട് തികയുകയാണ് ഒക്ടോബർ 7ന്.2023 ഒക്ടോബർ 7ന് ഹമാസ് നടത്തിയ മിന്നലാക്രമണത്തോടെയാണ് ഗാസ യുദ്ധം ആരംഭിക്കുന്നത്. ഹമാസും മറ്റ് പലസ്തീൻ സായുധ ഗ്രൂപ്പുകളും ഇസ്രായേലിൻ്റെ തെക്കൻ മേഖലകളിലേക്ക് അതിക്രമിച്ച് കയറി ആക്രമണം നടത്തുകയും,1,200ഓളം പേരെ കൊല്ലുകയും 250ൽ അധികം പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതിന് മറുപടിയായി ഇസ്രായേൽ പ്രഖ്യാപിച്ച സൈനിക നടപടികളാണ് കഴിഞ്ഞ രണ്ട് വർഷമായി തുടരുന്നത്.
ബന്ദി കൈമാറ്റങ്ങൾ ഒഴികെ, ശാശ്വത സമാധാനം കൊണ്ടുവരാൻ ഈ ചർച്ചയ്ക്ക് കഴിഞ്ഞില്ല.ഇപ്പോഴും ചർച്ചകൾ നടക്കുകയാണ് . ഇസ്രയേലും ഹമാസും തമ്മിലെ ചര്‍ച്ച തുടങ്ങി. പ്രതീക്ഷയുള്ള കൂടിക്കാഴ്ചയാണ് ഇതെന്ന് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ആദ്യ ഘട്ട ചര്‍ച്ച അവസാനിച്ചു. ഇനിയും കൂടികാഴ്ച തുടരും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന സമാധാന പദ്ധതിയില്‍ ഈജിപ്ത്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണു ചര്‍ച്ച. ബന്ദികളുടെ മോചനവും ഫലസ്തീന്‍ തടവുകാരുടെ കൈമാറ്റവുമാണ് ആദ്യഘട്ടത്തില്‍ ചര്‍ച്ച ചെയ്യുക. ഹമാസ് പ്രതിനിധിസംഘം ഇന്നലെ രാവിലെയും ഇസ്രയേല്‍ സംഘം വൈകിട്ടും എത്തി. ബന്ദിമോചനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
ഇസ്രയേല്‍ പ്രതിനിധിസംഘത്തില്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവ് ഒഫിര്‍ ഫോക്,ബന്ദികളുടെ ചുമതലയുള്ള ഗാല്‍ ഹിര്‍ഷ് എന്നിവരും ചാരസംഘടനകളായ മൊസാദിന്റെയും ഷിന്‍ ബെറ്റിന്റെയും ഉദ്യോഗസ്ഥരുമുണ്ട്. ഇസ്രയേലിന്റെ ടീമിനെ നയിക്കുന്ന സ്ട്രാറ്റജിക് അഫയേഴ്‌സ് മന്ത്രി റോണ്‍ ഡെര്‍മര്‍ ഈയാഴ്ച അവസാനമേ ഈജിപ്തിലെത്തൂ. ഹമാസ് മുതിര്‍ന്ന നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തിലാണ് ഹമാസ് സംഘം.ആദ്യ ഘട്ട ചർച്ചകൾ "ഒരു നല്ല അന്തരീക്ഷത്തിൽ" അവസാനിച്ചുവെന്നും ചൊവ്വാഴ്ച (ഒക്ടോബർ 7, 2025) തുടരുമെന്നും ഈജിപ്ഷ്യൻ സ്റ്റേറ്റ് ഇന്റലിജൻസുമായി ബന്ധമുള്ള മാധ്യമങ്ങളിലൂടെ വാർത്തകൾ പുറത്തു വന്നത് .
ഖത്തറിനെതിരായ ആക്രമണത്തിൽ അന്ന് ഇസ്രായേൽ വധിക്കാൻ പദ്ധതിയിട്ടിരുന്നു ഹമാസിന്റെ പ്രധാന നേതാക്കൾ തന്നെയാണ് ഇന്നലെ ചർച്ചക്കായി കനത്ത സുരക്ഷയിൽ, മധ്യസ്ഥർ വഴി ഇസ്രയേലിനോട് സംസാരിച്ചത് .പ്രധാനമായും തടവുകാരെ മോചിപ്പിക്കുന്നതിനുള്ള അടിസ്ഥാന സാഹചര്യങ്ങൾ ഒരുക്കുന്നതിനെക്കുറിച്ച് പ്രതിനിധികൾ ചർച്ച തുടർന്നു. ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന പലസ്തീനികളെ മോചിപ്പിക്കുന്നതിന് പകരമായി ഗാസയിൽ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിനുള്ള ഒരു സംവിധാനം സ്ഥാപിക്കുന്നതിന് "ഈജിപ്ഷ്യൻ, ഖത്തരി മധ്യസ്ഥർ ഇരുപക്ഷവുമായും ചേർന്ന് ചർച്ചകൾ നടത്തി കൊണ്ട് ഇരിക്കുകയാണ് .
ഇവിടെ ചർച്ചകൾ പുരോഗമിക്കുമ്പോൾ ഒരു സമാധാന കരാർ സാധ്യമാണെന്ന് തനിക്ക് "ഏറെ ഉറപ്പുണ്ട്" എന്ന് മിസ്റ്റർ ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത് . കഴിഞ്ഞ മാസം ദോഹയിൽ പലസ്തീൻ ഇസ്ലാമിക പ്രസ്ഥാന നേതാക്കൾക്കെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഹമാസിന്റെ മുഖ്യ ചർച്ചക്കാരൻ ഖലീൽ അൽ-ഹയ്യ, ചർച്ചകൾക്ക് മുന്നോടിയായി ഈജിപ്ഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി ഒരു കൂടിക്കാഴ്ച നടത്തിയതായി ഈജിപ്ഷ്യൻ സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.യുദ്ധത്തിന് കാരണമായ 2023 ഒക്ടോബർ 7-ന് ഹമാസിന്റെ ആക്രമണത്തിന്റെ രണ്ടാം വാർഷികത്തിന്റെ തലേന്ന് ആരംഭിച്ച ഈ ചർച്ചകൾ
"നിരവധി ദിവസങ്ങൾ നീണ്ടുനിന്നേക്കാം" എന്ന് ഹമാസിന്റെ നേതൃത്വത്തോട് അടുത്ത ഒരു പലസ്തീൻ മാധ്യമം റിപ്പോർട് ചെയ്തു . ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത യുദ്ധം രണ്ടുവര്‍ഷം പിന്നിടുന്‌പോഴും ഗാസയില്‍ ആക്രമണം തുടരുകയാണ് ഇസ്രയേല്‍.
https://www.facebook.com/Malayalivartha