ആ യാത്ര അന്ത്യയാത്രയായി... തായ്‌ലൻഡിലേക്ക് കുടുംബസമേതം വിനോദയാത്രയ്ക്കു പോയ യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

തായ്‌ലൻഡിലേക്ക് കുടുംബസമേതം വിനോദയാത്രയ്ക്കു പോയ യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പൊന്നൂക്കര പോസ്റ്റ് ഓഫിസ് റോഡിലെ ചീരമ്പൻ വീട്ടിൽ ബിജുവിന്റെ ഭാര്യ ജാനറ്റാണ് (44) മരിച്ചത്. കഴിഞ്ഞ 3നാണ് സംഘം തായ്‌ലൻഡിലേക്ക് പോയത്.
തിങ്കളാഴ്ച ഫുക്കറ്റിൽ ബീച്ച് റൈഡിൽ പങ്കെടുക്കുന്നതിനിടെയാണ് ജാനറ്റിന് ഹൃദയാഘാതമുണ്ടായത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ വ്യാഴാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങി.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. മക്കൾ: ഐറിൻ മരിയ, ഷോൺ, സ്‌റ്റെയിൻ. സംസ്‌കാരം പിന്നീട് നടക്കും
"
https://www.facebook.com/Malayalivartha