സൗത്ത് കരോലിനയിൽ ബാറിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു...

തെക്കൻ അമേരിക്കൻ സംസ്ഥാനമായ സൗത്ത് കരോലിനയിൽ ബാറിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. സെന്റ് ഹെലീന ദ്വീപിലെ ബാറിലാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തിൽ 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.. ഇതിൽ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. അക്രമിയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
നൂറിലധികം പേർ ബാറിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു വെടിവെപ്പ്. വെടിവെപ്പിനെ തുടർന്ന് ബാറിൽ നിന്ന് പുറത്തേക്ക് ആളുകൾ ചിതറിയോടി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിക്കായി സൗത്ത് കരോലിന പൊലീസ് തിരിച്ചിൽ ആരംഭിച്ചിട്ടുണ്ട്.
അമേരിക്കയിലെ തോക്ക് സംസ്കാരത്തെ കുറിച്ച് ചർച്ചകൾ പുരോഗമിക്കെയാണ് യുഎസിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ ന്യൂയോർക്കിലെ സെൻട്രൽ മാൻഹട്ടനിലുണ്ടായ വെടിവെപ്പിൽ പൊലീസ് ഉദ്യോഗസ്ഥനടക്കം നാലു പേർ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha