അമേരിക്കയില്‍ ചെറുവിമാനം തകര്‍ന്നുവീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

ഫോര്‍ട്ട് വര്‍ത്തിലെ അലയന്‍സ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ചെറുവിമാനം നിയന്ത്രണം വിട്ട് ഹൈവേയില്‍ തകര്‍ന്നുവീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ബീച്ച് കിംഗ് എയര്‍ സി 90 എന്ന ഡബിള്‍ എഞ്ചിന്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് തിരിച്ചറിഞ്ഞു. ബാര്‍ട്ടന്‍വില്ലെ സ്വദേശികളായ അച്ഛനും മകനുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
വിമാനം ട്രക്കിലും ട്രെയിലറുകളിലും ഇടിച്ചുണ്ടായ വന്‍ തീപിടിത്തത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ടെക്‌സാസിലെ ടാരന്റെ കൗണ്ടിയിലെ ഹിക്ക്‌സ് എയര്‍ ഫീല്‍ഡിന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരു കുട്ടിയടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ അഞ്ചുപേരും ചികിത്സയിലാണ്.
നിയന്ത്രണം നഷ്ടമായ വിമാനം കുത്തനെ വീഴുകയും പേവ്‌മെന്റിലൂടെ നിരങ്ങി നീങ്ങി പാര്‍ക്ക് ചെയ്തിരുന്ന ട്രക്കിലും ട്രെയിലറുകളിലും ഇടിക്കുകയായിരുന്നു. കൂട്ടിയിടിയെ തുടര്‍ന്ന് ഉഗ്ര ശബ്ദത്തോടെ തീ ആളിക്കത്തുകയും കിലോമീറ്ററുകളോളം കറുത്ത പുക ഉയരുകയും ചെയ്തു. വിമാനം തകര്‍ന്നുവീണതിനെ തുടര്‍ന്ന് വന്‍ സ്‌ഫോടനത്തോടെയാണ് തീ ആളിപ്പടര്‍ന്നത്.
സംഭവസ്ഥലത്ത് നിന്ന് ഉയര്‍ന്ന കറുത്ത പുകയുടെയും അഗ്‌നിയുടെയും ഭീകര ദൃശ്യം ദൂരസ്ഥലങ്ങളില്‍ പോലും ദൃശ്യമായിരുന്നു. ഏകദേശം 100 അടിയോളം ഉയരത്തില്‍ പുക ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍ സ്ഥിരീകരിക്കുന്നു.അപകടത്തില്‍ പത്തോളം ട്രെയിലറുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha