കെനിയൻ രാഷ്ട്രീയ നേതാവും മുൻ പ്രധാനമന്ത്രിയുമായ റെയ്‍ല ഒഡിങ്ക അന്തരിച്ചു...

കെനിയൻ രാഷ്ട്രീയ നേതാവും മുൻ പ്രധാനമന്ത്രിയുമായ റെയ്‍ല ഒഡിങ്ക (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു റെയ്‍ല ഒഡിംങ്കയുടെ അന്ത്യം.
മൃതദേഹം കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലാണ്. ഇരുരാജ്യങ്ങളുടെ എംബസികൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം കെനിയയിലേക്ക് കൊണ്ടു പോകുകയും ചെയ്യും.
ഇന്ന് രാവിലെ പ്രഭാത നടത്തത്തിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
ആറു ദിവസം മുമ്പാണ് ആയുർവേദ ചികിത്സക്കായി റെയ്‍ല ഒഡിങ്ക കൂട്ടാത്തുകുളത്തെ ശ്രീധരീയം ആയുർവേദ ആശുപത്രിയിൽ എത്തിയത്. മുമ്പ് മകളുടെ നേത്രചികിത്സയുടെ ഭാഗമായി ഒഡിങ്ക ശ്രീധരീയത്തിൽ എത്തിയിരുന്നു.
കെനിയൻ രാഷ്ട്രീയത്തിലെ പ്രമുഖനായ റെയ്‍ല ഒഡിങ്ക, 2008 മുതൽ 2013 വരെയാണ് രാജ്യത്തിൻറെ പ്രധാനമന്ത്രി പദം അലങ്കരിച്ചത്.
https://www.facebook.com/Malayalivartha