പാകിസ്താന് നാണക്കേടായി ഒരു ജോഡി പാന്റ്സ്; ബച്ചാവോ.... നിലവിളിച്ച് ഖത്തറിന്‍റെ കാലില്‍ വീണ് അസിം മുനീര്‍;.ബുധനാഴ്ച വൈകുന്നേരം മുതൽ 48 മണിക്കൂർ വെടിനിർത്തൽ

അഫ്ഗാനിസ്ഥാനിലെ തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതിനെത്തുടർന്ന് ആരംഭിച്ച ഒരു ആഴ്ചത്തെ സംഘർഷത്തിന് ശേഷം ബുധനാഴ്ച വൈകുന്നേരം മുതൽ 48 മണിക്കൂർ വെടിനിർത്തലിന് പാകിസ്ഥാനും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും സമ്മതിച്ചു. ദിവസങ്ങളോളം നീണ്ടുനിന്ന സംഘർഷത്തിൽ 15 അഫ്ഗാൻ സിവിലിയന്മാർ ഉൾപ്പെടെ 200 ലധികം പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് വെടിനിർത്തൽ നിലവിൽ വന്നത്. ഇസ്ലാമാബാദിന്റെ സൈനിക നടപടികൾക്കെതിരെ അഫ്ഗാനിസ്ഥാനിലുടനീളം പൊതുജനങ്ങളുടെ രോഷം വർദ്ധിച്ചു.
ഖത്തറിന്റെയും സൗദി അറേബ്യയുടെയും മധ്യസ്ഥതയിൽ ബുധനാഴ്ച വൈകുന്നേരം ഉണ്ടാക്കിയ വെടിനിർത്തൽ, ഇരു രാജ്യങ്ങളോടും ഇടപെടാൻ പാകിസ്ഥാൻ അഭ്യർത്ഥിച്ചതിനെ തുടർന്നാണ്. “ദൈവത്തെ ഓർത്ത്, അഫ്ഗാനികൾ യുദ്ധം ചെയ്യുന്നത് നിർത്തൂ,” പാകിസ്ഥാൻ ഉദ്യോഗസ്ഥർ മധ്യസ്ഥരോട് പറഞ്ഞതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്ഥാനിലെ ആക്രമണങ്ങൾക്ക് ഉത്തരവാദികളായ അഫ്ഗാൻ താലിബാൻ തീവ്രവാദികളെ നിയന്ത്രിക്കണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. അതിർത്തിക്കപ്പുറത്തുള്ള സുരക്ഷിത താവളങ്ങളിൽ നിന്നാണ് അവർ പ്രവർത്തിക്കുന്നതെന്ന് അവർ അവകാശപ്പെട്ടു.
പാകിസ്ഥാന്റെ അപമാനത്തിന്റെ ശ്രദ്ധേയമായ ഒരു പ്രതീകമായി, പാകിസ്ഥാൻ സൈന്യം ഉപേക്ഷിച്ചതായി ആരോപിക്കപ്പെടുന്ന ട്രൗസറുകളും റൈഫിളുകളും ഉയർത്തിപ്പിടിച്ചിരിക്കുന്ന താലിബാൻ പോരാളികളുടെ ഒരു ചിത്രം ബിബിസി പത്രപ്രവർത്തകൻ ദൗദ് ജുൻബിഷ് പങ്കിട്ടു. “ഡ്യൂറണ്ട് ലൈനിനടുത്തുള്ള പാകിസ്ഥാൻ സൈന്യത്തിന്റെ ഉപേക്ഷിക്കപ്പെട്ട സൈനിക പോസ്റ്റുകളിൽ നിന്ന് കണ്ടെടുത്ത ഒഴിഞ്ഞ ട്രൗസറുകൾ അഫ്ഗാനിസ്ഥാനിലെ കിഴക്കൻ നൻഗ്രഹാർ പ്രവിശ്യയിൽ പ്രദർശിപ്പിച്ചിരിക്കുന്നു,” ജുൻബിഷ് സോഷ്യൽ മീഡിയയിൽ എഴുതി.
താലിബാനോട് കരയുദ്ധത്തിൽ പിടിച്ചുനിൽക്കാനാവാതെ വന്നപ്പോൾ മുഖം രക്ഷിക്കാൻ ബുധനാഴ്ച വീണ്ടും അസിം മുനീർ അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തിയിരുന്നു. താലിബാന്റെ കയ്യിൽ ആധുനിക യുദ്ധവിമാനങ്ങളില്ലാത്തതിനാൽ വ്യോമാക്രമണത്തിലൂടെ തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ളതിനാലായിരുന്നു അസിം മുനീറിന്റെ ഈ നീക്കം. താലിബാന്റെ പക്കൽ പണ്ട് താലിബാനെതിരായ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയ്‌ക്ക് പല രാജ്യങ്ങൾ നല്കിയ ഏതാനും പഴയ യുദ്ധവിമാനങ്ങളേ ഉള്ളൂ. ഇതുകൊണ്ട് പാകിസ്ഥാനെതിരെ ഫലപ്രദമായ വ്യോമാക്രമണം നടത്താനാവില്ല.
ബുധനാഴ്ച അഫ്ഗാനിസ്ഥാന്റെ മണ്ണിലായിരുന്നു പാകിസ്ഥാന്റെ വ്യോമാക്രമണം. കാണ്ഡഹാറിലെ സ്പിൻ ബോൾഡാകിൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 15 പേരെങ്കിലും കൊല്ലപ്പെട്ടു. നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ താലിബാൻ ഇതോടെ അടങ്ങും എന്ന് കരുതിയ അസിം മുനീറിന് തെറ്റി. ഉഗ്രശക്തിയോടെ അഫ്ഗാൻ-പാക് അതിർത്തിയിലെ നിരവധി പാകിസ്ഥാൻ സൈനിക പോസ്റ്റുകൾ താലിബാൻ പിടിച്ചെടുത്തു. പാകിസ്ഥാൻ പട്ടാളക്കാരെ കൊല്ലുകയും പാകിസ്ഥാന്റെ ഒരു യുദ്ധടാങ്ക് താലിബാൻ പിടിച്ചെടുക്കുകയും ചെയ്തു. താലിബാൻ സർക്കാരിന്റെ പരമോന്നത നേതാവായ ഹിബത്തുള്ള അഖുൻസാദയാണ് യുദ്ധകാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്.
താലിബാന്റെ പ്രത്യാക്രമണത്തിൽ 20 പാകിസ്ഥാൻ സുരക്ഷാ ഔട്ട്‌പോസ്റ്റുകൾ നശിപ്പിക്കുകയും 58 സൈനികർ കൊല്ലപ്പെടുകയും ചെയ്തതായി അഫ്ഗാൻ അവകാശപ്പെടുന്നു. അക്രമം മൂലം ചാമനിലെയും തോർഖാമിലെയും അതിർത്തി കടന്നുള്ള വഴികൾ അടച്ചുപൂട്ടേണ്ടി വന്നു, ഇത് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള അതിർത്തി അടച്ചു. ഈ സംഘർഷം അഫ്ഗാനികളെ താലിബാൻ ഭരണകൂടത്തിന് പിന്നിൽ ഒന്നിപ്പിച്ചു, പാകിസ്ഥാന്റെ ആക്രമണത്തിനെതിരെ രാജ്യത്തെ പ്രതിരോധിക്കുമെന്ന് നിരവധി സിവിലിയന്മാർ പരസ്യമായി പ്രതിജ്ഞയെടുത്തു.
പിന്നാലെ അസിം മുനീറും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൗദിയെയും ഖത്തറിനെയും ഫോണിൽ വിളിച്ച് രക്ഷിക്കണമെന്നും അടിയന്തരമായി താലിബാൻ ആക്രമണം നിർത്തിത്തരാൻ അപേക്ഷിക്കുകയായിരുന്നു. ഖത്തറിന്റെയും സൗദിയുടെയും ഇടപെടലിനെ തുടർന്ന് പരസ്പരം രണ്ട് ദിവസത്തേക്ക് വെടിനിർത്തലിന് സമ്മതിച്ചിരിക്കുകയാണ് താലിബാനും പാകിസ്ഥാനും. ഇതോടെ പാകിസ്ഥാനിലെ വാർത്താമാധ്യമങ്ങളിൽ വരെ അസിം മുനീറിനെതിരെ പരിഹാസം ഉയരുന്നുണ്ട്. താലിബാൻ പോലെയുള്ള ഒട്ടും ആധുനികമായ സൈനിക സംവിധാനങ്ങൾ ഇല്ലാത്ത ഒരു രാജ്യത്തിനെതിരെ പിടിച്ചുനിൽക്കാൻ കഴിയാത്ത പാക് സൈന്യവും അതിന്റെ മേധാവിയും എന്തിന് കൊള്ളുമെന്ന പരിഹാസമാണ് ഉയരുന്നത്.
ഒരു കാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്ന പാകിസ്ഥാനും താലിബാനും ഇപ്പോൾ ശത്രുക്കൾ ആയതു പാകിസ്ഥാനിൽ ടിടിപി (തെഹ്രീക് ഇ താലിബാൻ പാകിസ്ഥാൻ ) എന്ന ഭീകരസംഘടന തുടർച്ചയായി വലിയ സ്ഫോടനങ്ങളും കലാപങ്ങളും അഴിച്ചുവിടാൻ തുടങ്ങിയതോടെയാണ്. പഷ്തൂൺ ദേശീയത ഉയർത്തിപ്പിടിക്കുന്ന ഭീകരസംഘടനയാണ് ടിടിപി. ദിയോബന്ദി ജിഹാദിസ്റ്റുകളാണ് ടിടിപിക്കാർ. നൂർ വാലി മെഹ്സൂദ് ആണ് ഇപ്പോഴത്തെ നേതാവ്. ചാവേർ ആക്രമണമാണ് ടിടിപിയുടെ രീതി. ഒരു ഷിയ വിരുദ്ധ ഭീകരഗ്രൂപ്പാണിത്. പാക് സൈന്യത്തിനെതിരെ യുദ്ധം ചെയ്ത് പാകിസ്ഥാൻ സർക്കാരിനെ താഴെയിറക്കുക എന്നതാണ് ടിടിപിയുടെ ലക്ഷ്യം.
ടിടിപിയെ പ്രതിരോധത്തിലാക്കാൻ ഖൈബർ പക്തൂൺക്വാ പ്രദേശത്ത് പാക് സൈന്യം കടുത്ത വ്യോമാക്രമണം നടത്തിയിരുന്നു. ഇതോടെ ടിടിപി ഭീകരർ കൂട്ടത്തോടെ അഫ്ഗാനിസ്ഥാനിലേക്ക് വലിഞ്ഞു എന്നതാണ് പാക് സൈന്യത്തിന്റെ കണക്കുകൂട്ടൽ. ഇതോടെയാണ് ഇവരെ നശിപ്പിക്കാൻ കാബൂളിലും ബോംബാക്രമണം നടത്തിയത്. അഫ്ഗാനിസ്ഥാനിൽ പരിശീലനം നൽകിയ ശേഷം ടിടിപി ഭീകരരെ പാകിസ്ഥാനുള്ളിൽ കലാപം നടത്താൻ താലിബാൻ അയയ്‌ക്കുകയാണെന്നും ഇത് ഉടൻ നിർത്തണമെന്നും ഒടുവിൽ പാകിസ്ഥാൻ താക്കീത് നൽകി.
പാകിസ്ഥാൻ സൈന്യം താലിബാൻ സർക്കാരിനെതിരെ വ്യാജവാർത്ത പരത്തുകയാണെന്നാണ് താലിബാൻ ആരോപിക്കുന്നത്. മാത്രമല്ല, അഫ്ഗാൻ അതിർത്തികളിൽ നടക്കുന്ന പല ഭീകരാക്രമണങ്ങൾക്ക് പിന്നിലും പാകിസ്ഥാനാണെന്നും താലിബാൻ കരുതുന്നു. പാകിസ്ഥാൻ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് അഭയം നൽകുന്നുണ്ടെന്നും താലിബാൻ ആരോപിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെ പ്രധാന ശത്രുവായി താലിബാൻ കാണുന്നു. ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസൻ വിഭാഗവുമായി താലിബാൻ നിരന്തരം അഫ്ഗാനിസ്ഥാനകത്ത് യുദ്ധം നടന്നിരുന്നു. ഇവരെ പാകിസ്ഥാനാണ് പരിശീലിപ്പിക്കുന്നതെന്നാണ് താലിബാന്റെ ആരോപണം.
https://www.facebook.com/Malayalivartha

























