ഞെട്ടിക്കുന്ന സംഭവങ്ങളാണ് ട്രംപ് നടത്തികൊണ്ട് ഇരിക്കുന്നത്..വെനസ്വേലയിൽ രഹസ്യ ഓപ്പറേഷനുകൾ നടത്താൻ സെൻട്രൽ ഇന്റലിജൻസ് ഏജൻസിക്ക് (സിഐഎ) അനുമതി നൽകി..ട്രംപിനെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി..

ഞെട്ടിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത്.വെനസ്വേലയിൽ രഹസ്യ ഓപ്പറേഷനുകൾ നടത്താൻ സെൻട്രൽ ഇന്റലിജൻസ് ഏജൻസിക്ക് (സിഐഎ) അനുമതി നൽകിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ട്രംപിനെ പുതിയ നീക്കം എന്താണെന്ന് വിശദമായി നിരീക്ഷിക്കുകയാണ് രാജ്യങ്ങൾ . പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സർക്കാരിനു മേലുള്ള സമ്മർദം കൂട്ടുന്നതിന്റെ സൂചനയാണിത്.
മഡുറോയെ അധികാരത്തിൽ നിന്നു നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നീക്കമെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.2025 ഒക്ടോബര്‍ 15-ന് മൂന്ന് യുഎസ് ബി-52എച്ച് സ്ട്രാറ്റോഫോര്‍ട്രസ് ബോംബറുകള്‍ വെനസ്വേലന്‍ വ്യോമാതിര്‍ത്തിക്ക് സമീപം പറന്നത് ചര്‍ച്ചകളില്‍. ചില സൈനിക നിരീക്ഷകര്‍ ഇതിനെ യുഎസിന്റെ ശക്തമായ സൈനിക ശക്തിപ്രകടനമായി വിലയിരുത്തുമ്പോള്‍, ഈ ദൗത്യത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം അമേരിക്ക പുറത്തു വിട്ടിട്ടില്ല.വെനസ്വേലയിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്മേല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നതിനിടയിലാണ് ഈ നിര്‍ണ്ണായക നീക്കം.
ഫ്‌ലൈറ്റ് ട്രാക്കിംഗ് ഡാറ്റ അനുസരിച്ച്, ലൂസിയാനയിലെ ബാര്‍ക്‌സ്‌ഡേല്‍ എയര്‍ഫോഴ്‌സ് ബേസില്‍ നിന്ന് പ്രാദേശിക സമയം പുലര്‍ച്ചെ 2:50-നാണ് ഈ ബോംബറുകള്‍ പുറപ്പെട്ടത്. മെക്‌സിക്കോയ്ക്കും ക്യൂബയ്ക്കും ഇടയിലൂടെ ഗള്‍ഫ് ഓഫ് അമേരിക്ക കടന്ന് കരീബിയന്‍ കടലിന് മുകളിലൂടെ വെനസ്വേലയെ സമീപിക്കുകയായിരുന്നു ഇവ.മിഷന്‍ സെറ്റിലുള്ള 61-0010, 60-0052, 60-0033 എന്നീ ടെയില്‍ നമ്പറുകളുള്ള വിമാനങ്ങളെ ഫ്‌ലൈറ്റ്‌റഡാര്‍24 ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് നിരീക്ഷണത്തിലൂടെ തിരിച്ചറിഞ്ഞത്. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടുന്നവര്‍ക്ക് 50 ദശലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചതും,
മയക്കുമരുന്ന് കടത്തുന്ന കപ്പലുകള്‍ക്കെതിരെ ആക്രമണം നടത്തിയതും, മേഖലയില്‍ കാര്യമായ സൈനിക വിന്യാസം നടത്തിയതുമടക്കംട്രംപ് ഭരണകൂടം വെനസ്വേലയ്ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്.യുഎസ് സൈന്യം ഒരു പൂര്‍ണ്ണ തോതിലുള്ള അധിനിവേശത്തിന് ഒരുങ്ങുകയാണെന്ന് വെനസ്വേല മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബോംബറുകളുടെ ഈ യാത്ര. ബുധനാഴ്ച നടത്തിയ ഈ വിന്യാസത്തെക്കുറിച്ച് ഔദ്യോഗികമായി വിശദീകരിക്കാന്‍ യുഎസ് ഉദ്യോഗസ്ഥര്‍ ഇതുവരെ തയ്യാറായിട്ടില്ല.
ഈ ബി-52എച്ച് ബോംബറുകള്‍ക്ക് മണിക്കൂറില്‍ ഉയര്‍ന്ന സബ്‌സോണിക് വേഗതയില്‍ 50,000 അടി വരെ ഉയരത്തില്‍ പറക്കാന്‍ ശേഷിയുണ്ട്.ശീതയുദ്ധകാലത്ത് രൂപകല്‍പ്പന ചെയ്ത ഈ ദീര്‍ഘദൂര സ്ട്രാറ്റജിക് ബോംബര്‍ ലോകത്തെവിടെയും വലിയ സൈനിക സാമഗ്രികള്‍ എത്തിക്കാന്‍ കഴിവുള്ളതാണ്. ഈ ദുരൂഹമായ സൈനിക നീക്കം, യുഎസും വെനസ്വേലയും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കം കൂടുതല്‍ രൂക്ഷമാക്കും.മയക്കുമരുന്നു കടത്ത് കുറ്റങ്ങളിൽ മഡുറോയെ അറസ്റ്റ് ചെയ്യാനും ശിക്ഷിക്കാനും സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് യുഎസ് ഭരണകൂടം 50 ദശലക്ഷം ഡോളർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
പുതിയ അധികാരം ലഭിച്ചതോടെ സിഐഎയ്ക്ക് വെനസ്വേലയിൽ കൂടുതൽ ശക്തമായ ഓപ്പറേഷനുകൾ നടത്താൻ കഴിയും.വെനസ്വേലക്കാർ യുഎസിലേക്ക് അനധികൃതമായി കുടിയേറുന്നതും മയക്കുമരുന്ന് കടത്തുമാണ് പുതിയ നടപടികൾക്ക് കാരണമെന്ന് ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു.
വെനസ്വേല മുൻ തടവുകാരെ യുഎസിലേക്ക് അയയ്ക്കുന്നു എന്ന വാദവും നിരത്തി. എന്നാൽ, ഇതു തെളിയിക്കുന്ന തെളിവൊന്നും നൽകിയിട്ടില്ല. നിക്കോളാസ് മറുഡോയെ ഇല്ലാതാക്കാനാണോ സിഐഎ ഓപ്പറേഷന്‍ നടത്തുന്നത് എന്ന ചോദ്യത്തിനു ട്രംപ് മറുപടി നൽകിയില്ല.
https://www.facebook.com/Malayalivartha