ആവണക്കിന്റെ കുരുകൊണ്ട് ഇന്ത്യ മുച്ചൂടും മുടുപ്പിക്കും..RICIN സയ്യിദ് RSS ഓഫീസിൽ പയറ്റിയ ജൈവായുധം ..!എന്താണ് RICIN

റൈസിന്‍ എന്ന അപകടകരമായ വിഷപദാര്‍ത്ഥം നിര്‍മ്മിച്ച ഡോക്ടര്‍ അഹമ്മദ് മൊഹിയുദ്ദീന്‍ സയ്യിദ് (ഇടത്ത്) 1978ല്‍ ജോര്‍ജി മര്‍കോവ് എന്ന ബള്‍ഗേറിയന്‍ വിമതനേതാവിനെ വധിക്കാന്‍ ബള്‍ഗേറിയയിലെ രഹസ്യപ്പൊലീസ് റൈസിന്‍ നിറച്ച വെടിയുണ്ടയുള്ള കുടയുമായി എത്തുന്നു (വലത്ത്) കുടയില്‍ നിന്നും പാഞ്ഞു ചെന്ന പെല്ലറ്റ് കാലില്‍ കയറിയ ഉടന്‍ ജോര്‍ജി മര്‍കോവ് മരിച്ചു.
റൈസിന്‍- ഭയപ്പെടുത്തുന്ന ഒരു ജൈവായുധം. നിര്‍മ്മിക്കുന്നത് ആവണക്കിന്റെ വിത്തും എണ്ണയും ഉപയോഗിച്ച്. 1978ല്‍ ആണ് റൈസിന്‍ എന്ന ജൈവായുധം ഭീകരപദ്ധതിക്ക് ഉപയോഗിച്ചതായുള്ള വിവരം ആദ്യമായി പുറത്തുവന്നത്. ഇത് ജോര്‍ജി മര്‍കോവ് (Georgi Markov) എന്ന ബള്‍ഗേറിയന്‍ വിമതനേതാവിനെ വധിക്കാനാണ് ബള്‍ഗേറിയന്‍ രഹസ്യപ്പൊലീസ് ഉപയോഗിച്ചത്. വധിച്ചത് എങ്ങിനെയെന്നോ? ഒരു കുടയില്‍ നിന്നും നിറയൊഴിച്ച ചെറിയ ഉണ്ട (pellet) ജോര്‍ജി മര്‍കോവിന്റെ കാലില്‍ തറയ്‌ക്കുന്നു. അധികം വൈകാതെ ജോര്‍ജി മര്‍കോവ് മരിക്കുന്നു. കുട ചൂടി എത്തിയ ഭീകരവാദി ആരുമറിയാതെ കുടയുടെ ഒരു സ്വിച്ചില്‍ അമര്‍ത്തി. റൈസിന്‍ നിറച്ച ചെറിയ വെടിയുണ്ട ജോര്‍ജി മര്‍കോവിന്റെ കാലില്‍ തുളച്ചുകയറി. അയാള്‍ കൊല്ലപ്പെട്ടു. ആരും അറിയാതെ, ബഹളമില്ലാതെയുള്ള കൊലപാതകം. ഇങ്ങിനെയാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കൊലകള്‍ നടത്തുക. ആരുമറിയാതെ. ഇരുചെവിയറിയാതെ.
ഇപ്പോള്‍ ഇന്ത്യയിലെ ഒരു ഇസ്ലാമിക ഭീകരനായ ഡോക്ടര്‍ റൈസിന്‍ നിര്‍മ്മിച്ചു എന്ന വിവരം പുറത്തായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗുജറാത്ത് ഭീകരവിരുദ്ധസ്ക്വാഡ് അറസ്റ്റ് ചെയ്ത ഡോക്ടര്‍ അഹമ്മദ് മൊഹിയുദ്ദീന്‍ സയ്യിദ് ആണ് ചോദ്യം ചെയ്യലില്‍ താന്‍ റൈസിന്‍ എന്ന ജൈവായുധം വികസിപ്പിക്കുകയും പരീക്ഷണാര്‍ത്ഥം ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് വെളിപ്പെടുത്തിയത്. ഞെട്ടിപ്പിക്കുന്നതാണ് ഈ വിവരം. കാരണം അത്യന്തം അപകടകാരിയാണ് റൈസിന്‍. മാത്രമല്ല, ആവണക്കെണ്ണയില്‍ നിന്നും ആവണക്കിന്റെ വിത്തില്‍ നിന്നും ഇത് ഉണ്ടാക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍ അഹമ്മദ് മൊഹിയുദ്ദീന്‍ സയ്യിദ് പറയുന്നു. ഇന്ത്യയിലാണെങ്കില്‍ ആവണക്ക് വ്യാപകമായി ലഭ്യമാണ്. അതാണ് ഭയമുളവാക്കുന്നത്.
ഗുജറാത്തിലെ ഭീകരവാദവിരുദ്ധ പൊലീസ് സംഘമാണ് ഡോക്ടര്‍ അഹമ്മദ് സയ്യിദിനെ ഗുജറാത്തില്‍ നിന്നും പിടികൂടിയത്. ഇയാള്‍ ഹൈദരാബാദ് സ്വദേശിയാണ്. ചൈനയില്‍ നിന്നാണ് ഇയാള്‍ എംബിബിഎസ് പഠിച്ചത്.ആവണക്കിന്റെ വിത്തില്‍ നിന്നുമാണ് ഇയാള്‍ വിഷമുള്ള പ്രോട്ടീനായ റൈസിന്‍ വേര്‍തിരിച്ചെടുത്തത്. ഒരു ജൈവായുധം എന്ന നിലയിലാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനായി ഡോക്ടര്‍ അഹമ്മദ് സയ്യിദ് ഇത് വികസിപ്പിച്ചെടുത്തത്.
ഈ വിഷപ്രോട്ടീന്‍ നേരത്തെ ലഖ്നൗവിലെ ആര്‍എസ്എസ് ഓഫീസില്‍ ഉപയോഗിച്ചതായി പറയുന്നു. ഏത് രീതിയിലാണ് ഇയാള്‍ ഇത് ഉപയോഗിച്ചത് എന്ന് അറിവായിട്ടില്ല. ഗുജറാത്തിലെ അഹമ്മദാബാദിലെ നരോദ ഫ്രൂട്ട് മാര്‍ക്കറ്റിലും ദല്‍ഹിയിലെ ആസാദ് പൂര്‍ ചന്തയിലും പരീക്ഷിച്ചുനോക്കിയതായും ഡോക്ടര്‍ അഹമ്മദ് സയ്യിദ് പറയുന്നു. നരോദ മാര്‍ക്കറ്റിലെ പഴങ്ങളില്‍ കുത്തിവെച്ചിരിക്കാം എന്നാണ് കരുതുന്നത്. ഇതോടെ നിപ വൈറസിന്റെ ഉറവിടെ എന്താണെന്ന കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം ആവശ്യമായി വരുമോ എന്ന ചോദ്യവും ഉയരുന്നു. ദല്‍ഹിയിലെ ആസദ്പുരി ചന്തയില്‍ ഇയാള്‍ റൈസിന്‍ ഉപയോഗിച്ചത് എങ്ങിനെയാണെന്നതിന്റെ വിശദാംശങ്ങള്‍ ലഭിച്ചാലേ ഇതിന്റെ ഭീകരത എത്രത്തോളമെന്ന് അറിയാനാവൂ.
ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്റെ (ഐഎസ്ഐഎസ് ഖൊറാസന്‍) നേതാവ് അബു ഖാദിമുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ട്.
റൈസിന്‍ ഭീകരര്‍ ഉപയോഗിക്കുമ്പോള്‍
റൈസിന്‍ രഹസ്യ ഏജന്‍സികള്‍ പലപ്പോഴും ഉപയോഗിക്കാറുണ്ട്. റൈസിന്‍ ശരീരത്തില്‍ കുത്തിവെച്ചാല്‍ മരിയ്‌ക്കും. കത്തിനുള്ളില്‍ റൈസിന്‍ പൗഡര്‍ തേച്ച് അയക്കുക പതിവാണ്. കത്ത് തുറന്ന് അത് കണ്ണിലും ശ്വാസകോശത്തിലും പോയാല്‍ പല വിധ രോഗങ്ങളും ഉണ്ടാകും. നേരത്തെ കോയമ്പത്തൂരില്‍ ഒരു ഹിന്ദു മുന്നണി പ്രവര്‍ത്തകനെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കത്തില്‍ റൈസിന്‍ പൗഡര്‍ അയച്ചതായി വാര്‍ത്തുയുണ്ടായിരുന്നു.
റൈസില്‍ സ്പ്രേ ചെയ്യുന്ന പതിവും ഭീകരര്‍ക്കുണ്ട്. ഇത് സ്പേ ചെയ്യാന്‍ പറ്റിയ ബോട്ടിലില്‍ നിറയ്‌ക്കുകയാണ് ചെയ്യുന്നത്. ഇത് ബസിലും ട്രെയിനിലും അടഞ്ഞ ഭൂഗര്‍ഭ ഇടങ്ങളിലും സ്പ്രേ ചെയ്താല്‍ കൂട്ട ആള്‍ നാശമുണ്ടാക്കാം. ഭീകരര്‍ ജൈവായുധം എന്ന നിലയ്‌ക്ക് വെള്ളത്തില്‍ കലക്കാറുമുണ്ട്. ജര്‍മ്മനിയിലെ കൊളോണില്‍ ഒരു ഐഎസ്ഐഎസ് ഭീകരന്‍ റൈസില്‍ സ്ഫോടനത്തിനുപയോഗിക്കുന്ന ബോംബില്‍ ഉപയോഗിച്ചിരുന്നു. മിക്കവാറും ഡോക്ടര്‍ അഹമ്മദ് സയ്യിദിന് റൈസിനെക്കുറിച്ചും അത് നിര്‍മ്മിക്കുന്നതിനെക്കുറിച്ചും അറിവ് പകര്‍ന്ന് കിട്ടിയത് ഐഎസ്ഐഎസ് ഖൊറാസന്‍ നേതാവില്‍ നിന്നായിരിക്കണം.
https://www.facebook.com/Malayalivartha

























