മദർ ഓഫ് ഓൾ ഡീൽസ്... India-EU വ്യാപാര കരാർ യുഎസിന് വൻ തിരിച്ചടി.. ഇനി വിലക്കുറവിന്റെ നാളുകൾ

ഡാല്‍ഹിയില്‍ നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ സാന്റോസ് ഡി കോസ്റ്റ, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലിയന്‍ എന്നിവര്‍ ചേര്‍ന്നാണ് കരാർ പ്രഖ്യാപിച്ചത്. എന്നാൽ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇടപാടുകളുടെ പശ്ചാത്തലത്തില്‍ ഈ കരാറിനെതിരെ അമേരിക്ക വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നുമാണ് ഈ കരാർ പ്രതിനിധാനം ചെയ്യുന്നതെന്നും മോദി പറഞ്ഞു. ഇന്ത്യയുമായുള്ള മദര്‍ ഓഫ് ഓള്‍ ഡീല്‍സ് യാഥാര്‍ത്ഥ്യമാവുകയാണെന്ന് പറഞ്ഞാണ് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ ലെയ്ന കരാറിനെ സ്വാഗതം ചെയ്തത്.
പ്രതിരോധരംഗത്തടക്കം തന്ത്രപരമായ സഹകരണമാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും ലക്ഷ്യമിടുന്നത്. 27 രാജ്യങ്ങൾ അടങ്ങുന്നതാണ് യൂറോപ്യൻ യൂണിയൻ, കരാർ ഇന്ത്യയുടെ 1.4 ബില്യൺ ജനങ്ങൾക്കും യൂറോപ്യൻ രാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകൾക്കും വലിയ അവസരങ്ങൾ നൽകും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വസ്ത്രം, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളെ ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു
കാറുകൾ അടക്കം യൂറോപ്പിൽ നിന്നുള്ള പല ഉത്പന്നങ്ങൾക്കും കരാർ അനുസരിച്ച് വില കുത്തനെ കുറയും. വ്യാപാര കരാറിന് പുറമേ പ്രതിരോധ സുരക്ഷാ കരാറും ഒപ്പുവെച്ചു. ചരിത്ര മുഹൂർത്തമെന്നാണ് കരാറിനെ യൂറോപ്യൻ യൂണിയൻ വിശേഷിപ്പിച്ചത്. യൂറോപ്യൻ യൂണിയൻ വാർത്താ ഏജൻസിയായ എഎഫ്‌പിയാണ് കരാർ വിവരങ്ങൾ പുറത്തുവിട്ടത്. യൂറോപ്യൻ ഉപകരണങ്ങൾക്ക് വലിയ വിലക്കുറവ് വരുമെന്നതാണ് കരാറിന്റെ സുപ്രധാന നേട്ടം. പാസ്ത, ചോക്ലേറ്റ് എന്നിവയുൾപ്പെടെയുള്ള സംസ്കരിച്ച ഭക്ഷണങ്ങളുടെ തീരുവ പൂർണ്ണമായും ഒഴിവാക്കിയേക്കും.
ഇന്ത്യന്‍ സമുദ്രോത്പന്നങ്ങള്‍, തുകല്‍, തുണിത്തരങ്ങള്‍, രാസവസ്തുക്കള്‍, റബ്ബര്‍, അടിസ്ഥാന ലോഹങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുടെ തീരുവ പൂജ്യത്തിലേക്ക് കൊണ്ടുവരുമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലിയന്‍ വ്യക്തമാക്കി. അതിനുപകരം ഇന്ത്യ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള 97% ഉല്‍പ്പന്നങ്ങള്‍ക്കും തീരുവ ഇളവ് അനുവദിക്കും. ഇത് ഏകദേശം 4 ബില്യണ്‍ യൂറോയുടെ തീരുവ ഇളവുകള്‍ക്ക് വഴിയൊരുക്കുമെന്നും ഇരുഭാഗത്തുമുള്ള ബിസിനസ്സുകള്‍ക്ക് വലിയ ഉത്തേജനം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി .
വൈനുകളുടെ തീരുവ ക്രമേണ 150 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറഞ്ഞേക്കും. കാറുകളുടെ താരിഫ് ക്രമേണ 110 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറഞ്ഞേക്കും.യൂറോപ്യൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും എന്നും വിവരം
യൂറോപ്പിൽ നിന്നുള്ള ബീയറിനും വില കുറയും ഉപകരണങ്ങൾക്കുള്ള തീരുവ 44 ശതമാനം നീങ്ങും. ഫാർമ ഉൽപനങ്ങൾക്കുള്ള 11 ശതമാനം തീരുവയും നീക്കും. യൂറോപ്യൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും എന്നും വിവരം. 2030 വരെ നീളുന്ന വിവിധ മേഖലകളിലെ സഹകരണ അജണ്ടയും കൈമാറി. ഗ്രീൻ ഹൈഡ്രൻ ടാസ്ക്ക് ഫോഴ്സിലും സഹകരണം ഉറപ്പാക്കുന്നതാണ് കരാർ. രണ്ട് ജനാധിപത്യ ശക്തികൾ തമ്മിലുള്ള പുതിയ ചരിത്രമാണ് വ്യാപാര കരാറെന്നാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും നിരീക്ഷിക്കുന്നത്. വരുംവർഷങ്ങളിൽ കൂടുതൽ സഹകരണം പല മേഖലകളിലേക്ക് വർധിപ്പിക്കും. കർഷകർക്കും ചെറുകിട വ്യാപാരികൾക്കും യൂറോപ്പ് എന്ന വലിയ വിപണി തുറന്നു കിട്ടുകയാണെന്നും കേവലം വ്യാപാര കരാർ മാത്രമല്ല ഇരു സ്ഥലങ്ങളിലെയും ജനങ്ങളുടെ സമൃദ്ധിക്കായുള്ള ബ്ലൂ പ്രിന്റ് ആണെന്നുമാണ് പ്രധാനമന്ത്രി മോദി സംയുക്ത പ്രസ്താവനയിൽ വിശദമാക്കിയത്. മൊബിലിറ്റി കരാർ വഴി ഇന്ത്യയിലുള്ള പ്രാഫഷണലുകൾക്ക് യൂറോപ്പിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു.ഭീകരവാദത്തെ തടയാനും സമുദ്ര സുരക്ഷയ്ക്കും ഒന്നിച്ച് പ്രവർത്തിക്കാൻ ധാരണ പ്രതിരോധരംഗത്തെ കമ്പനികൾക്ക് യൂറോപ്പിലെ കമ്പനികളുമായി സഹകരിച്ച് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും കരാറിനേക്കുറിച്ച് നേതാക്കൾ വിശദമാക്കി.
2007ല്‍ തുടങ്ങിയ വ്യാപാര കരാര്‍ ചര്‍ച്ചകളാണ് 19 വര്‍ഷത്തിന് ശേഷം യാഥാര്‍ത്ഥ്യമാകുന്നത്. നിലവിൽ ചർച്ചകൾ പൂർത്തിയായെങ്കിലും കരാറിന്റെ നിയമപരമായ സൂക്ഷ്മപരിശോധനകൾക്ക് ശേഷമാണ് പ്രാബല്യത്തിൽ വരുക. ഇതിന് ആറ് മാസം വരെ സമയമെടുത്തേക്കാം. അടുത്ത വർഷത്തോടെ കരാർ പൂർണ്ണമായി പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ ഉത്പാദന, സേവന മേഖലകൾക്ക് കരാർ കരുത്ത് നൽകുമെന്നാണ് പ്രതീക്ഷ. ടെക്‌സ്‌റ്റൈൽസ്, ജ്വല്ലറി തുടങ്ങിയ മേഖലകളിലെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് വലിയ ആശ്വാസമാകും. ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കും ബിസിനസുകാർക്കും ഗുണം ചെയ്യും. 2024-25 കാലയളവിൽ ഇന്ത്യയും യൂറോപ്യൻ തമ്മിലുള്ള ചരക്ക്-സേവന വ്യാപാരം 190 ബില്യൺ ഡോളറിന് മുകളിലായിരുന്നു. പുതിയ കരാർ വന്നാൽ ഈ തുകയിൽ കാര്യമായ വർധനവുണ്ടാക്കും.
കരാര്‍ പ്രാവര്‍ത്തികമായാല്‍ കയറ്റുമതി മേഖലയില്‍ ഉടനടി 3-5 ബില്യണ്‍ ഡോളറിന്റെ നേട്ടമുണ്ടാകും . ഈ കരാറിലൂടെ ഏകദേശം 4 ബില്യണ്‍ യൂറോയുടെ നികുതി ലാഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇരുപക്ഷത്തെയും ബിസിനസ്സ് സംരംഭങ്ങള്‍ക്കും സപ്ലൈ ചെയിന്‍ സംവിധാനങ്ങള്‍ക്കും വലിയ കരുത്താകും'ഇന്ത്യയുടെ നൈപുണ്യവും സേവനങ്ങളും, യൂറോപ്പിന്റെ സാങ്കേതികവിദ്യയും മൂലധനവുമായി ഒത്തുചേരുമ്പോള്‍ ഇരുപക്ഷത്തിനും തനിച്ച് നേടാന്‍ കഴിയാത്ത വളര്‍ച്ച കൈവരിക്കാനാകും.' -എന്ന് ഉര്‍സുല വോണ്‍ ഡെര്‍ ലിയ്ന്‍ വ്യക്തമാക്കി
വ്യാപാരത്തിനപ്പുറം പ്രതിരോധ മേഖലയിലെ സഹകരണവും ശക്തമാക്കാൻ ധാരണയായിട്ടുണ്ട്. 'സെക്യൂരിറ്റി ആൻഡ് ഡിഫൻസ് പാർട്ണർഷിപ്പ്' നാഴികക്കല്ലാകുമെന്ന് യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റ് കായ കല്ലസ് പറഞ്ഞു. യൂറോപ്യൻ പ്രതിനിധി സംഘം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായും മൂന്ന് സേനാ മേധാവികളുമായും ചർച്ച നടത്തി. ഉഭയകക്ഷി തലത്തിൽ പ്രതിരോധ സഹകരണം വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തൊഴിലാളികൾക്ക് യൂറോപ്പിലേക്കുള്ള കുടിയേറ്റം സുഗമമാക്കുന്നതിനുള്ള ധാരണാപത്രം കരാറിന്റെ പ്രധാന നേട്ടമാണ്. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലേക്ക് തൊഴിലിനായി പോകുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കാൻ ഇതിടയാക്കും. ഫ്രാൻസ്, ജർമ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായി നിലവിൽ തന്നെ കുടിയേറ്റ-മൊബിലിറ്റി പങ്കാളിത്തമുണ്ട്. പുതിയ കരാർ ഇതിനെ കൂടുതൽ വിപുലമാക്കുകയും ചെയ്യും.
ഈ കരാറിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം വാഹന വിപണിയിലാണ്. വാഹനങ്ങളുടെ ഇറക്കുമതി തീരുവ നിലവിൽ 70% ത്തിൽനിന്ന് ഘട്ടംഘട്ടമായി 10% ആയി കുറയ്ക്കും. ഇത് ഇന്ത്യയിലെ പ്രീമിയം കാർ വിപണിയിൽ വലിയ മാറ്റമുണ്ടാക്കും. നിശ്ചിത കാലയളവിൽ പ്രതിവർഷം 2,50,000 വാഹനങ്ങൾ എന്ന ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്.
യന്ത്രസാമഗ്രികൾ: നിലവിൽ 44% വരെയുള്ള താരിഫ് ഒഴിവാക്കും.
രാസവസ്തുക്കൾ: 22% വരെയുള്ള നികുതി ഇല്ലാതാക്കും. മിക്കവാറും എല്ലാ രാസവസ്തുക്കൾക്കും ഇത് ബാധകമാണ്.
വിമാനങ്ങൾ: വിമാനം, ബഹിരാകാശ വാഹനം എന്നിവയുടെ ഇറക്കുമതി തീരുവ പൂർണ്ണമായും നീക്കം ചെയ്യും.
ആരോഗ്യ-വൈദ്യശാസ്ത്ര മേഖല
ഇന്ത്യയിലെ ആശുപത്രികൾക്കും ഡയഗ്‌നോസ്റ്റിക് കേന്ദ്രങ്ങൾക്കും ഗുണകരമാകുന്ന രീതിയിലുള്ള ഇളവുകളാണ് നൽകിയിട്ടുള്ളത്.
മെഡിക്കൽ ഉപകരണങ്ങൾ: ഒപ്റ്റിക്കൽ, മെഡിക്കൽ, സർജിക്കൽ ഉപകരണങ്ങളിൽ 90% ഉത്പന്നങ്ങളുടെയും താരിഫ് ഒഴിവാക്കും. മിക്കവാറും എല്ലാ ഇനങ്ങളുടെയും നികുതി പൂർണമായും ഒഴിവാക്കും.
ഫാർമ: നിലവിലുള്ള 11% നികുതി ഒഴിവാക്കും.
ഭക്ഷ്യ-പാനീയ മേഖല
യൂറോപ്യൻ ഭക്ഷ്യ ഉത്പന്നങ്ങൾക്കും മദ്യത്തിനും ഏർപ്പെടുത്തിയിരുന്ന നികുതിയിൽ വൻ കുറവുണ്ടാകും.
മദ്യം: വൈനിന്റെ നികുതി 20-30 ശതമാനമായും, സ്പിരിറ്റിന്റേത് 40 ശതമാനമായും, ബിയറിന്റേത് 50 ശതമാനമായും കുറയ്ക്കും.
ഭക്ഷ്യ എണ്ണകൾ: ഒലീവ് ഓയിൽ, മാർഗരൈൻ, മറ്റ് സസ്യ എണ്ണകൾ എന്നിവയുടെ നികുതി കുറയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യും.
99.5% ഉത്പന്നങ്ങളുടെയും ഇറക്കുമതി തീരുവ ഏഴു വർഷത്തിനുള്ളിൽ യൂറോപ്യൻ യൂണിയൻ കുറയ്ക്കും. ഇന്ത്യൻ സമുദ്ര ഉത്പന്നങ്ങൾ, തുകൽ, തുണിത്തരങ്ങൾ, രാസവസ്തുക്കൾ, റബ്ബർ, അടിസ്ഥാന ലോഹങ്ങൾ, രത്‌നങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ താരിഫുകൾ പൂജ്യമാകുമെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
യൂറോപ്യന്‍ യൂണിയനുമായുള്ള ഇന്ത്യയുടെ വ്യാപാര ഒത്തുചേരല്‍ ലോകത്ത് തന്നെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെക്കുന്നത്. അതേസമയം, ഇന്ത്യയുമായി കരാര്‍ ഒപ്പുവെച്ചതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യ-യുക്രെയിന്‍ യുദ്ധത്തെ പിന്തുണക്കുകയാണെന്ന് വൈറ്റ്ഹൗസ് വിമർശിച്ചു.
https://www.facebook.com/Malayalivartha
























