വിജയ് മല്യയ്ക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്

സാമ്പത്തിക ക്രമകേടുമായി ബന്ധപ്പെട്ട കേസില്‍ മദ്യവ്യവസായി വിജയ് മല്യയ്ക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. ഏപ്രില്‍ ഒമ്പതിനു മുംബൈയില്‍ ഹാജരാകാനാണ് നിര്‍ദേശം. ഇതു മൂന്നാമത്തെ തവണയാണ് മല്യ ഹാജരാകാന്‍ വിസമ്മതിക്കുന്നത്.
പൊതുമേഖലാ ബാങ്കുകളില്‍ നിന്നടക്കം കോടികളുടെ വായ്പയെടുത്തു വിദേശത്തേക്കു കടന്ന വിജയ് മല്യ ഇതുവരെ ഹാജരായിട്ടില്ല. ഇന്നു ഹാജരാകണമെന്ന് നിര്‍ദേശിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകുന്നതിനു മല്യ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha