മാസങ്ങൾ നീണ്ട സംഘർഷത്തിന് അന്ത്യം കുറിച്ച് യുഎസ്- ഇറാൻ സമാധാനക്കരാർ പ്രാബല്യത്തിൽ...

മാസങ്ങൾ നീണ്ട സംഘർഷത്തിന് അന്ത്യം കുറിച്ച് യുഎസ്- ഇറാൻ സമാധാനക്കരാർ പ്രാബല്യത്തിൽ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും കരാറിൽ ഇലക്ട്രോണിക് ഒപ്പ് രേഖപ്പെടുത്തി. കരാർ പ്രാബല്യത്തിൽ വന്നതായി ഇരു രാജ്യങ്ങളുമറിയിച്ചു.
പശ്ചിമേഷ്യയിൽ നിന്നുള്ള ചരക്കുനീക്കത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കും കരാറിന്റെ ഭാഗമായി തുറന്നു നൽകുന്നതോടെ ഇതുവഴിയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലാകും. ട്രംപ് കരാറിൽ ഒപ്പുവയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പുറത്തുവിടുകയും ചെയ്തു.
കരാറിന്റെ അന്തിമരൂപത്തിൽ ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാർ ഒപ്പുവച്ചതായി ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ വ്യക്തമാക്കി. ഇത് എത്രത്തോളം കൃത്യമായി നടപ്പിലാകുമെന്ന് പരിശോധിക്കേണ്ട സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച ജനീവയിൽ നിശ്ചയിച്ചിരുന്ന ഔദ്യോഗിക കൂടിക്കാഴ്ചകൾക്ക് മാറ്റമില്ല. കരാർ ഒപ്പുവച്ചതോടെ അടുത്ത 60 ദിവസത്തിനുള്ളിൽ അന്തിമ വ്യവസ്ഥകൾ സംബന്ധിച്ച് ഇരുരാജ്യങ്ങളും ചർച്ചകൾ പൂർത്തിയാക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha






















