തടവറയില്‍ നിന്നു സ്വയം രക്ഷപ്പെടാനല്ല; രക്ഷപ്പെടുത്താനായി ഒരു ജയില്‍ചാട്ടം

അമേരിക്കയിലെ ടെക്‌സാസില്‍ ഒരു സംഘം തടവുകാര്‍ ജയില്‍ചാടി. പക്ഷേ രക്ഷപെടുകയായിരുന്നില്ല ലക്ഷ്യം. ഹൃദയാഘാതം സംഭവിച്ച ജയില്‍ കാവല്‍ക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് എട്ട് തടവുകാര്‍ ഈ സാഹസികത കാണിച്ചത്. ജില്ലാ കോടതിയോട് ചേര്‍ന്നുള്ള താത്കാലിക ജയില്‍ മുറിയില്‍ വച്ചാണ് സംഭവമുണ്ടായത്.
ഫോര്‍ട്ട് വര്‍ത്ത് സിറ്റിയിലെ ജില്ലാ കോടതിയോട് ചേര്‍ന്നുള്ള ജയില്‍ മുറിയില്‍ തടവുക്കാര്‍ക്ക് കാവലായി ഒരു സുരക്ഷാ ജീവനക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാവല്‍ക്കാരന്‍ ജോലിക്കിടയില്‍ തടവുകാരോട് തമാശ പറയുകയും കുശലം ചോദിക്കുകയും ചെയ്യുന്നതിനിടയില്‍ കാവല്‍ക്കാരന്‍ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. പരിഭ്രാന്തരായ തടവുകാര്‍ സഹായത്തിനായി ബഹളമുണ്ടാക്കുകയും തടവറയുടെ ഭിത്തിയില്‍ ഇടിച്ച് ശബദമുണ്ടാക്കുകയും ചെയ്‌തെങ്കിലും ആരുമെത്തിയില്ല.
തുടര്‍ന്ന് കൂട്ടത്തിലുണ്ടായിരുന്ന സമര്‍ത്ഥനായ ഒരു തടവുകാരന്‍ ജയില്‍ മുറിയിലെ വാതിലുകള്‍ തുറന്ന് പുറത്ത് വരുകയായിരുന്നു. കാവല്‍ക്കാരന് ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കുകയും ചെയ്തു. ഇതിനിടയില്‍ ബഹളം കേട്ടെത്തിയ സുരക്ഷാ ജീവനക്കാര്‍ തടവുകാരെ വീണ്ടും ജയില്‍ മുറിയിലടക്കുകയും ഹൃദയാഘാതം സംഭവിച്ച ജീവനക്കാരനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തടവുക്കാരുടെ പരിശ്രമം വെറുതെയായില്ല. ജീവനക്കാന്‍ സുഖം പ്രാപിക്കുന്നു എന്നാണ് അറിയുന്നത്.
തടവുകാരുടെ ജയില്‍ചാട്ടം ഉദ്ദേശശുദ്ധിയോടെയായിരുന്നുവെങ്കിലും, ഇപ്പോഴാണ് ജയില്‍ വാതിലുകള്‍ക്ക് ശക്തി പോരാ എന്ന കാര്യം അധികൃതര്‍ക്കു മനസിലായത്. ഇതോടെ അധികൃതര്‍ ജയില്‍ മുറിയിലെ വാതിലുകള്‍ക്ക് പുത്തന്‍ പൂട്ടുകള്‍ സ്ഥാപിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Like ചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha



























