നിരവധി മലയാളികള്‍ സിറിയയില്‍; എത്തിയത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്; മലയാളികള്‍ ആരും ഐഎസില്‍ ഇല്ലെന്നും വെളിപ്പെടുത്തല്‍; സിറയയിലെത്തിയ മലയാളി യുവാവുമായി നടത്തിയ അഭിമുഖം

മലയാളികള്‍ക്ക് ഐഎസുമായി ബന്ധമില്ലെന്ന് സിറിയയിലേയ്ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലായനം ചെയ്ത മലയാളി യുവാവ്. ഒരു പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ലൈവിനനുവദിച്ച പ്രത്യേക ഓണ്‍ലൈന്‍ അഭിമുഖത്തിലാണ് സിറിയയിലെ മലയാളികള്‍ ഐഎസുമായി ബന്ധമില്ലാത്ത സംഘടനകളിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കിയത്. ഫേസ് ബുക്ക് ചാറ്റിലാണത്രെ ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
സിറിയയില്‍ ഐഎസ് മാത്രമല്ല നിരവധി ഇസ്ലാമിക ഗ്രൂപ്പുകള്‍ ഉണ്ടെങ്കിലും പശ്ചാത്യമാധ്യമങ്ങള്‍ ഐഎസിനെ കുറിച്ച് മാത്രമാണ് പറയുന്നത്. അത് കൊണ്ട് പാലായനം ചെയ്ത് എത്തുന്നവര്‍ മുഴുവന്‍ ഐഎസ് ആണെന്ന് തെറ്റിദ്ധരിക്കുകയാണെന്നും അഭിമുഖത്തിനു തയ്യാറായ വ്യക്തി പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ട താന്‍ ഇസ്ലാമിക രാജ്യത്ത് എത്തുകയായിരുന്നും ഇവിടെ തനിക്കൊപ്പമുള്ള ഇന്ത്യക്കാര്‍ മുഴുവനും ഐഎസിനെതിരാണെന്നുമാണ് വെളിപ്പെടുത്തിയത്. വ്യക്തിപരമായ കാര്യങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന നിര്‍ബന്ധനയോടെയാണ് ഏതാനും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.
''നാട്ടിലെ വാര്‍ത്താ മാധ്യമത്തിലൂടെയാണ് 17 പേര്‍ ഐ.എസില്‍ പോയ വിവരം ഞാനും അറിയുന്നത്.. ഞാന്‍ ഐ.എസില്‍ അല്ല പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിരവധി ഇന്ത്യക്കാരുണ്ട്.. മലയാളികള്‍ ഉള്‍പ്പടെ.. ഞങ്ങളാരും ഐ.എസില്‍ അല്ല എന്നുമാത്രമല്ല.. ഞങ്ങള്‍ ഐ.എസുമായി യുദ്ധം നടത്തുന്നവര്‍ കൂടിയാണ്. കാരണം ഇവിടുത്തെ പ്രബുദ്ധ പണ്ഡിതന്‍മാര്‍ അവരെ ഭൂമിയില്‍ നിന്നും ഇല്ലാതാക്കണമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും. വെളിപ്പെടുത്തുന്നു.
ഒരു പക്ഷേ ഐ.എസ് ഇല്ലായിരുന്നെങ്കില്‍ സിറിയ ഇപ്പോള്‍ പൂര്‍ണമായും ഇസ്ലാമിന്റെ കീഴില്‍ സമാധാനത്തോടെ ആയിരുന്നേന്നെ.. ബശ്ശാര്‍ എന്ന ക്രൂരന്‍ ശവപ്പറമ്പിലുമാകുമായിരുന്നും''
''സിറിയയില്‍ ഐ.എസ് മാത്രമല്ല ഉള്ളത്. നിരവധി മറ്റു ഇസ്ലാമിക ഗ്രൂപുകള്‍ ഉണ്ട്. ഐ.എസ് മാത്രമേ ഇവിടെയുള്ളൂ എന്നു വരുത്തിത്തീര്‍ത്തത് മുഖ്യധാരാ പാശ്ചാത്യ മാധ്യമങ്ങള്‍ തന്നെയാണ്.. അതുമൂലം നേരിന്റെ പക്ഷത്തുള്ള മറ്റുഗ്രൂപുകളെ ജനങ്ങളും സാധാരണ മുസ്ലിംകളും അറിയാതെ പോയി..''ഐസ് സാധാരണ മുന്നേറ്റമാണ് തമ്മില്‍ത്തല്ലി അവര്‍ത്തന്നെ തീര്‍ന്നുപോകുമെന്നും പറയുന്നു.
https://www.facebook.com/Malayalivartha


























