അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി; രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ നാലു മരണം, 11 പേരെ കാണാതായി

ഗ്രീക്ക് ദ്വീപായ ലെസ്‌ബോസില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. 11 പേരെ കാണാതായി. ബുധനാഴ്ചയായിരുന്നു സംഭവം. ഗ്രീക്ക് കോസ്റ്റ് ഗാര്‍ഡ് നടത്തിയ തെരച്ചിലിലാണു നാലു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആറു യാത്രക്കാരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപെടുത്തി.
ഡെങ്കി ബോട്ടില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ കയറിയതാണ് അപകടത്തിനു കാരണമായത്.
യുണൈറ്റഡ് നേഷന്‍സ് റഫ്യൂജി ഏജന്‍സിയുടെ കണക്കു പ്രകാരം ഇതുവരെ കുറഞ്ഞത് 2,923 അഭയാര്‍ഥികളാണു മെഡിറ്റനേറിയന്‍ കടലില്‍ കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha


























