ആഭ്യന്തരയുദ്ധം നടക്കുന്ന ദക്ഷിണ സുഡാനില്‍ നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം ഇന്ന് തിരുവനന്തപുരത്ത്

ആഭ്യന്തരയുദ്ധം നടക്കുന്ന ദക്ഷിണ സുഡാനില്‍നിന്ന് മലയാളികളടങ്ങിയ ഇന്ത്യക്കാരുമായി ആദ്യത്തെ വ്യോമസേനാ വിമാനം വെള്ളിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തും. ഇവരില്‍ 35 മലയാളികളും 32 തമിഴ്‌നാട്ടുകാരുമാണ്. രണ്ട് സി17 വ്യോമസേനാ വിമാനങ്ങള്‍ ഡല്‍ഹിയില്‍നിന്ന് വ്യാഴാഴ്ച രാവിലെ അയച്ചിരുന്നു. അതില്‍ ആദ്യവിമാനമാണ് തിരിച്ചത്തെുന്നത്. തിരുവനന്തപുരത്ത് ഇറങ്ങുന്ന വിമാനം ദക്ഷിണ മേഖലയിലെ യാത്രക്കാരെയിറക്കി ഡല്‍ഹിക്ക് പറക്കും. തിരിച്ചത്തെുന്നവര്‍ക്കായി വിമാനത്താവളത്തില്‍ നോര്‍ക്ക റൂട്ട്‌സിന്റെ ഹെല്‍പ് ഡെസ്‌ക്കും തുറക്കും.
600ഓളം ഇന്ത്യക്കാര്‍ ദക്ഷിണ സുഡാനിലുണ്ടെന്നാണ് കണക്ക്. സര്‍ക്കാര്‍ സേനയും മുന്‍ വിമതസേനയുമായി ഏറ്റുമുട്ടല്‍ നടന്ന തലസ്ഥാനമായ ജൂബയിലാണ് ഇതില്‍ 450 പേരും. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യം പ്രയോജനപ്പെടുത്തി ഒഴിപ്പിക്കല്‍ വേഗത്തിലാക്കാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.
മടങ്ങാന്‍ താല്‍പര്യപ്പെടുന്നവരോട് എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. ഓരോ യാത്രക്കാര്‍ക്കും അഞ്ചു കി.ഗ്രാമില്‍ കൂടാത്ത പരിമിത സാധനങ്ങള്‍ മാത്രമാണ് ഒപ്പം കൊണ്ടുവരാവുന്നത്.
'ഓപറേഷന്‍ സങ്കട്‌മോചന്‍' എന്ന് പേരിട്ട ഒഴിപ്പിക്കല്‍ പുരോഗമിക്കുന്നതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ വ്യാഴാഴ്ച പുലര്‍ച്ചെ ജൂബയിലേക്ക് പോയിരുന്നു. ദക്ഷിണ സുഡാന്‍ വിദേശകാര്യ മന്ത്രി, വൈസ് പ്രസിഡന്റ് എന്നിവരുമായി വി.കെ. സിങ് കൂടിക്കാഴ്ച നടത്തി.
https://www.facebook.com/Malayalivartha


























