ആഘോഷരാവ് ചോരക്ക് വഴിമാറിയപ്പോള്‍: എല്ലാം ഒരു നിമിഷംകൊണ്ടവസാനിച്ചു. ഓടി രക്ഷപ്പെടും മുമ്പ് ലോറി കയറി ഇറങ്ങി; മുറിവേറ്റ് കിടക്കുന്നവര്‍ക്ക് നേരെ തുരുതുരെ വെടിവച്ചു; മൃതദേഹങ്ങള്‍ എങ്ങും ചിതറിക്കിടക്കുന്നു

ഭീകരാക്രണത്തില്‍ വിറങ്ങലിച്ച് ഒരു ജനത അതാണ് ഇപ്പോള്‍ ഫ്രാന്‍സ്.ബാസ്റ്റില്ലെ ഡേയുടെ ആഘോഷത്തിമര്‍പ്പില്‍ ഫയര്‍വര്‍ക്‌സിന്റെ മനോഹാരിത ആസ്വദിച്ച് നിന്ന ആള്‍ക്കൂട്ടം തങ്ങളെ കാത്തിരിക്കുന്ന ദുരന്തത്തെക്കുറിച്ച് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. പൊടുന്നനെയാണ് ഒരു ലോറി തങ്ങളുടെ ഇടയിലേക്ക് മരണവേഗത്തില്‍ കുതിച്ച് കയറി അതില്‍ നിന്നും ഡ്രൈവര്‍ ചാടിയിറങ്ങി വെടിവയ്ക്കാനാരംഭിച്ചത്. കുതിച്ച് വരുന്ന ലോറിക്ക് മുന്നില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നിരവധി പേരുടെ ശരീരത്തിലൂടെ ടയര്‍ കയറിയിറങ്ങിയിരുന്നു. മുറിവേറ്റ് ഒരടി പോലും നീങ്ങാന്‍ സാധിക്കാത്തവര്‍ക്ക് നേരെയും ആക്രമിതുരുതുരെ വെടിവച്ചിരുന്നു. തുടര്‍ന്ന് എങ്ങും മൃതദേഹങ്ങള്‍ ചിതറിത്തെറിക്കുകയായിരുന്നു.
സംഭവസ്ഥലത്തേക്ക് പൊലീസ് കുതിച്ചെത്തി ആക്രമിയെ വെടിവച്ച് വീഴ്ത്തുന്നത് വരെ അയാള്‍ നിര്‍ദയം കൂട്ടക്കുരുതി തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് റിസോര്‍ട്ട് സിറ്റിയായ നൈസില്‍ ഡ്രൈവര്‍ ലോറി ആള്‍ക്കൂട്ടത്തിന് നേരെ ഇടിച്ച് കയറ്റുകയും അതില്‍ നിന്നും ചാടിയിറങ്ങി വെടി വയ്ക്കുകയും ചെയ്തതിന്റെ ദുരന്ത ചിത്രങ്ങള്‍ ഈ വിധത്തിലായിരുന്നു. ആക്രമത്തില്‍ കുറഞ്ഞത് 76 പേര്‍ മരിക്കുകയും 150ല്‍ ഏറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്. കൂട്ടക്കുരുതിയുടെ ഉത്തരവാദിത്വം ഐസിസ് ഏറ്റൈടുത്തിട്ടുണ്ടെന്നാണ് സൂചന.
ഭീകരാക്രമണം നടക്കുന്നുവെന്നും എല്ലാവരും ഓടി രക്ഷപ്പെട്ട് കൊള്ളുവാനും വിളിച്ച് പറഞ്ഞ് നിരവധി പേര്‍ സംഭവസ്ഥലത്ത് നിന്നും പ്രാണനും കൊണ്ടോടുന്നത് കാണാമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പലരും വെടിയൊച്ച കേട്ടിരുന്നുവെങ്കിലും അത് ഫയര്‍വര്‍ക്‌സിന്റെ ഭാഗമാണെന്ന് തെറ്റിദ്ദരിച്ച് ഒന്നും സംഭവിക്കാതെ നില്‍ക്കുന്നതും കാണാമായിരുന്നു.ചിലര്‍ അപകടം തിരിച്ചറിഞ്ഞിട്ടും ആള്‍ക്കൂട്ടത്തിനിടയിലൂടെ കുട്ടികളെയും കൊണ്ട് ഓടി രക്ഷപ്പെടാന്‍ സാധിക്കാതെ ഭയന്ന് വിറങ്ങലിച്ച് നില്‍ക്കുന്നതും കാണാമായിരുന്നു. ലോറി ഡ്രൈവര്‍ക്ക് പുറമെ മറ്റ് ചിലരും വെടിവയ്പില്‍ പങ്കെടുത്തിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ആക്രമികള്‍ ഹോട്ടലുകള്‍ക്ക് നേരെയും തുരുതുരാ വെടിവയ്ക്കുന്നത് കാണാമായിരുന്നു. അവസാനം കുതിച്ചെത്തിയ പൊലീസും ആക്രമികളു തമ്മില്‍ തുറന്ന പോരാട്ടവും അരങ്ങേറിയിരുന്നു.
ആക്രമണം നടക്കുന്നുവെന്നും ഓടി രക്ഷപ്പെട്ട് കൊള്ളുവാനും കരഞ്ഞ് കൊണ്ട് ഫ്രഞ്ച് ഭാഷയില്‍ പലരും ആവശ്യപ്പെട്ടിരുന്നുവെങ്കിലും അപ്പോഴത് മനസിലായില്ലെന്നാണ് ബ്രിട്ടീഷ് ടൂറിസ്റ്റായി അവിടെയുണ്ടായിരുന്ന എസ്തര്‍ സെര്‍വാഹ് വെളിപ്പെടുത്തുന്നത്.വെടിയേറ്റും ലോറി കയറിയും മരിച്ച മൃതദേഹങ്ങള്‍ ചവിട്ടി മെതിച്ചും നിരവധി പേര്‍ പ്രാണഭയത്തോടെ ഓടി രക്ഷപ്പെടുന്നത് കാണാമായിരുന്നു. ഇത് തീവ്രവാദ ആക്രമണമാണെന്ന് വിളിച്ച് പറഞ്ഞ് കൊണ്ടായിരുന്നു മിക്കവരും പലായനം ചെയ്തിരുന്നത്. വെടിയേറ്റ് ചിന്നിച്ചിതറിയ ശരീരങ്ങളുടെ അവശിഷ്ടങ്ങള്‍ എങ്ങും കാണാമായിരുന്നുവെന്നാണ് ഏജന്‍സി ഫ്രാന്‍സ് പ്രസ് റിപ്പോര്‍ട്ടര്‍ വെളിപ്പെടുത്തുന്നത്. ആന്റി-ടെററിസം ഓഫീസര്‍മാരടക്കമുള്ള പൊലീസ് നഗരത്തിലേക്ക് കുതിച്ചെത്തുമ്പോഴേക്കും മൃതദേഹങ്ങള്‍ തെരുവിലുടനീളം ചിന്നിച്ചിതറിക്കിടക്കുന്നത് കാണാമായിരുന്നു.
ആക്രമണം നടക്കുമ്പോള്‍ നൈസിലെ ഒരു റസ്റ്റോറന്റിനകത്തെ സ്റ്റോര്‍ റൂമില്‍ ഒളിച്ചിരുന്നവര്‍ പ്രാണഭയത്താല്‍ പരസ്പരം കെട്ടിപ്പിടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓസ്‌ട്രേലിയന്‍ ജേര്‍ണലിസ്റ്റായ ബെന്‍ ടെറി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. വെടിവയ്പ് ആരംഭിച്ചതിന് ശേഷം അവിടെ നിന്നും രക്ഷപ്പെട്ട ചിലര്‍ ഒരു റസ്റ്റോറന്റിന്റെ സ്റ്റോര്‍ റൂമില്‍ ഒളിച്ചിരിക്കുകായിരുന്നു. അക്കൂട്ടത്തില്‍ പെട്ടയാളായിരുന്നു ടെറിയും. തങ്ങള്‍ പ്രോമെനാഡെ ഡെസ് അന്‍ഗ്ലയിസില്‍ വച്ച് നടന്നു കൊണ്ടിരുന്ന ഫയര്‍ വര്‍ക്‌സ് ആസ്വദിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു ആളുകള്‍ പേടിച്ചരണ്ട് തിക്കുംതിരക്കും കൂട്ടി ഓടുന്നത് കണ്ടതെന്നും പിന്നീട് അപകടത്തെക്കുറിച്ച് മനസിലാക്കിയ തങ്ങളും ഓടി സ്റ്റോര്‍ റൂമില്‍ അഭയം പ്രാപിക്കുകയായിരുന്നുവെന്നും ടെറി വെളിപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























