രാജ്യം ഇസ്‌ലാമിക് തീവ്രവാദ ഭീഷണിയില്‍: ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ്

ഫ്രാന്‍സ് ഇസ്‌ലാമിക് തീവ്രവാദ ഭീഷണിയിലാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ്. നീസില്‍ ഭീകരാക്രമണത്തിനു സമാനമായ ആക്രമണമാണു നടന്നത്. രാജ്യം ഒറ്റക്കെട്ടായി ഇത്തരത്തിലുള്ള ആക്രമണത്തെ ചെറുക്കണമെന്നും ഒളാന്ദ് പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ മൂന്നു മാസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
തെക്കന്‍ ഫ്രഞ്ച് നഗരമായ നീസില്‍ ദേശീയ ദിനാഘോഷത്തിനിടെ ഭീകരന്‍ ജനക്കൂട്ടത്തിനിടയിലേക്കു ട്രക്ക് ഇടിച്ചുകയറ്റി എണ്‍പതോളം പേരെ കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ അമ്പതോളം പേരില്‍ 18 പേരുടെ നില ഗുരുതരമാണ്. ആക്രമണത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളാണോയെന്ന കാര്യം പരിശോധിച്ചു വരികയാണെന്നു ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയം വക്താവ് അറിയിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha


























