ഫ്രാന്‍സ് മനുഷ്യ കുരുതി: ആക്രമണത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ പുറത്ത്

ഫ്രാന്‍സിലെ നീസില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ദേശീയദിനാഘോഷ ചടങ്ങുകള്‍ക്കിടെയാണ് ആക്രമണമുണ്ടായത്. ദൃക്‌സാക്ഷികള്‍ മൊബൈല്‍ ക്യാമറയിലും മറ്റും പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ആളുകളുടെ ഇടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയാണ് മനുഷ്യ കുരുതി നടത്തിയത്. ദേശീയ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയവരാണ് കൊല്ലപ്പെട്ടത്. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. ബാസ്റ്റിലെ ദിനത്തോട് അനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിന് ശേഷമായിരുന്നു നൈസിനെ ചോരപ്പുഴയാക്കി മാറ്റിയ ഭീകാരാക്രമണം നടന്നത്. നൈസിലെ റോഡിലെങ്ങും ചിന്നിച്ചിതറിയ മൃതദേഹങ്ങള്‍ മാത്രമാണുള്ളത്.
കരിമരുന്ന് പ്രയോഗം കണ്ട് ആഹല്‍ദഭരിതയായിരുന്ന ജനക്കൂട്ടത്തിനു നേരെ പാഞ്ഞെത്തിയ ട്രക്ക് ആളുകളെ ചതച്ചരച്ചു കളഞ്ഞു. ഭയചകിതരായ ജനങ്ങള്‍ നാലുപാടും ചിതറി ഓടിയെങ്കിലും അക്രമി പിന്നാലെയെത്തി അവരെയെല്ലാം ട്രക്കിന്റെ കൂറ്റന്‍ ടയറുകള്‍ക്ക് ഇരയാക്കി. ഉടന്‍ തന്നെ പൊലീസും സുരക്ഷാസേനയും പാഞ്ഞെത്തി ഇയാളെ വെടിവെച്ചു കൊന്നു.
https://www.facebook.com/Malayalivartha


























