വധശിക്ഷ പുനഃ സ്ഥാപിക്കും, ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ അതിന്റെ വിലയും നല്‍കണമെന്നു തുര്‍ക്കി പ്രസിഡന്റ്

2004 ല്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനായിട്ടാണ് തുര്‍ക്കിയില്‍ വധശിക്ഷാ നിയമം എടുത്തു കളഞ്ഞത്. തുര്‍ക്കിയിലെ പട്ടാളം ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ നിരോധിച്ച വധശിക്ഷാ നിയമം പുനഃ സ്ഥാപിക്കാന്‍ തുര്‍ക്കി സര്‍ക്കാര്‍ ഒരുങ്ങുന്നു. തുര്‍ക്കിയില്‍ വധശിക്ഷ പുന:സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് പ്രസിഡന്റ് തയിബ് എര്‍ദോഗന്‍ ആണ് ജനങ്ങളെ അറിയിച്ചത്.
ജനാധിപത്യത്തില്‍ ജനങ്ങളുടെ അഭിപ്രായത്തിലൂടെയാണ് തീരുമാനങ്ങളെടുക്കുക. വധശിക്ഷ പുന:സ്ഥാപിക്കുന്ന കാര്യത്തില്‍ പ്രതിപക്ഷവുമായി ഞങ്ങളുടെ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയ ശേഷം തീരുമാനത്തിലെത്തും. ഇക്കാര്യത്തില്‍ അധികം വൈകാനാവില്ല. ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ അതിന്റെ വിലയും നല്‍കണം', പ്രസിഡന്റ് പറഞ്ഞു.
ഉന്നത സൈനിക ഉദ്യോഗസ്ഥരും മുതിര്‍ന്ന ജഡ്ജിമാരുമടക്കം ആറായിരത്തിലധികം പേരാണ് ഭരണഅട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.
https://www.facebook.com/Malayalivartha


























