യുഎസില്‍ വെടിവെപ്പ്; മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ പൊലീസ് ആസ്ഥാനത്തിനു സമീപം ആയുധധാരി നടത്തിയ വെടിവെപ്പില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു. വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്നയാളെ പൊലീസ് വെടിവെച്ച് കൊന്നു. ഏഴുപേര്‍ക്ക് വെടിയേറ്റതായി പറയുന്നു. ചികിത്സയില്‍ കഴിയുന്ന ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ലൂയിസിയാന സ്‌റ്റേറ്റിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ബാറ്റണ്‍ റൂഷില്‍ ഞായറാഴ്ചയാണ് സംഭവം.
കറുത്ത വസ്ത്രമണിഞ്ഞെത്തിയ ആയുധധാരി തുടര്‍ച്ചയായി വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന് പ്രാദേശിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ക്കൊപ്പം മറ്റു രണ്ടു പേര്‍കൂടി ഉണ്ടായിരുന്നുവത്രെ. ഇവര്‍ ഒളിവിലാണ്. ഇവര്‍ക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് പ്രദേശം കനത്ത പൊലീസ് വലയത്തിലാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് കറുത്തവര്‍ഗക്കാരനായ ആള്‍ട്ടണ്‍ സ്‌റ്റെര്‍ലിങ്‌സ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ശക്തമായ പ്രതിഷേധ പരിപാടികള്‍ ബാറ്റണ്‍ റൂഷില്‍ നടന്നിരുന്നു. പ്രതിഷേധം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി 200ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha


























