മധ്യ അമേരിക്കയില്‍ ഉടനീളം ആഞ്ഞടിച്ച 'നേറ്റ്' ചുഴലിക്കൊടുങ്കാറ്റില്‍ ജീവാപായവും വന്‍ നാശനഷ്ടങ്ങളും

മധ്യ അമേരിക്കയില്‍ ഉടനീളം ആഞ്ഞടിച്ച 'നേറ്റ്' ചുഴലിക്കൊടുങ്കാറ്റില്‍ ജീവാപായവും വന്‍ നാശനഷ്ടങ്ങളും. കോസ്റ്ററീക, നികരാഗ്വ, ഹോണ്ടുറസ് എന്നിവിടങ്ങളിലായി 22 പേരെങ്കിലും മരിച്ചതായും 20ലേറെ പേരെ കാണാതായതായും റിപ്പോര്‍ട്ട്. ഇവിടങ്ങളില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കനത്ത മഴയും പ്രളയവും മണ്ണിടിച്ചിലും മൂലം റോഡുകള്‍ തടസ്സപ്പെടുകയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍ ആവുകയും ചെയ്തു. കോസ്റ്ററീകയില്‍ ആയിരക്കണക്കിനുപേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇവിടെ ഏഴും നികരാഗ്വയില്‍ പതിനൊന്നും ഹോണ്ടുറസില്‍ മൂന്നും പേര്‍ മരിച്ചു. യു.എസ് നാഷനല്‍ ഹറികെയ്ന്‍ സന്റെര്‍ പ്രവചിച്ചതനുസരിച്ച് 38 സെന്റീമീറ്റര്‍ മഴ പെയ്യാന്‍ സാധ്യത.
കോസ്റ്ററീകയില്‍ 'മൗണ്ടെയ്ന്‍ ഓഫ് ഡത്ത് ' എന്നറിയപ്പെടുന്ന ഇന്റര്‍ അമേരിക്കന്‍ ഹൈവേയില്‍ ഒരുസംഘം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. മണ്ണിടിച്ചില്‍ ഉണ്ടായ രണ്ട് ഭാഗങ്ങള്‍ക്കിടയില്‍ ഇവര്‍ സഞ്ചരിച്ച ബസ് അകപ്പെട്ടുപോവുകയായിരുന്നു. കരകവിഞ്ഞൊഴുകുന്ന നദികളിള്‍ ചീങ്കണ്ണികള്‍ ഉണ്ടാവാനുള്ള സാധ്യത ആളുകളില്‍ ഭീതിയേറ്റിയിട്ടുണ്ട്. ചീങ്കണ്ണിയെ കൊല്ലാന്‍ പാടില്ലെന്ന അധികൃതരുടെ മുന്നറിയിപ്പ് ഇവര്‍ അവഗണിക്കുകയാണ്. കോസ്റ്ററീകയില്‍ മുഴുവന്‍ ട്രെയിനുകളും ഡസന്‍ കണക്കിന് ഫൈ്‌ലറ്റുകളും സര്‍വിസ് നിര്‍ത്തിവെച്ചു.
ഡസനിലേറെ ദേശീയ പാര്‍ക്കുകള്‍ അടച്ചിട്ടു. നികരാഗ്വയിലും കണക്കറ്റ നാശനഷ്ടങ്ങള്‍ ആണ് കാറ്റ് വരുത്തിവെച്ചത്. മഴയെ കരുതിയിരിക്കണമെന്ന് രാജ്യത്തിന്റെ വൈസ് പ്രസിഡന്റ് റൊസാറിയോ മുറില്ലോ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. യു.എസ് സ്‌റ്റേറ്റുകള്‍ ആയ ടെക്‌സാസിലും ഫേ്‌ലാറിഡയിലും കാറ്റ് നാശം വിതച്ചിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റില്‍ ആഞ്ഞടിച്ച 'ഹാര്‍വി'യുണ്ടാക്കിയ നാശത്തില്‍ നിന്ന് കരകയറിവരുന്നതിനിടെയാണിത്. ഫേ്‌ലാറിഡ, ന്യൂ ഓര്‍ലാന്‍സ്, ലൂസിയാന എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha
























