പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷം തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ യുവതികളെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചു

പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതൊക്കെ കൊള്ളാം, പക്ഷേ വിദേശരാജ്യത്ത് പോയി ചെയ്യുമ്പോള്‍ തിരിച്ച് വീട്ടിലെത്താന്‍ പറ്റുമെന്ന് ഉറപ്പിച്ചിട്ടുവേണം പോകാനെന്നാണ് ഈ ചൈനീസ് യുവതികള്‍ പറയുന്നത്.
മുഖത്ത് പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതിനായി ഉത്തരകൊറിയയില്‍ എത്തിയതായിരുന്നു ചൈനീസ് യുവതികള്‍. എന്നാല്‍ പ്ലാസ്റ്റിക് സര്‍ജറിയും കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ യുവതികള്‍ നേരിടേണ്ടി വന്നത് അവര്‍ സ്വപ്‌നത്തില്‍ പോലും ചിന്തിക്കാത്ത കാര്യവും.
സര്‍ജറി കഴിഞ്ഞുള്ള മടക്കമായിരുന്നതിനാല്‍ യുവതികളുടെ മുഖത്ത് ബാന്‍ഡേജിട്ടിരുന്നു. മാത്രമല്ല ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ മുഖം നീരുവെച്ച് വീര്‍ത്തിരുന്നു. മൂവരും പാസ്‌പോര്‍ട്ടുമായി എത്തിയതോടെ അധികൃതര്‍ക്ക് ആകെ സംശയമായി.
യുവതികളുടെ പാസ്‌പോര്‍ട്ടിലെ മുഖവും യഥാര്‍ത്ഥമുഖവും തമ്മില്‍ യാതൊരു സാമ്യവും കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതോടെ യുവതികളെ തടഞ്ഞുവെക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. .
ഒരു ചൈനീസ് അവതാരകയാണ് ഇവരുടെ ചിത്രമടക്കം വാര്‍ത്ത ചൈനീസ് സാമൂഹിക മാധ്യമമായ വെയ്‌ബോയില്‍ പോസ്റ്റ് ചെയ്യുന്നത്. ഏതായാലും സംഗതി ലോകമാധ്യമങ്ങള്‍ തന്നെ ഏറ്റെടുത്തു.
കൊറിയന്‍ അധികൃതര്‍ ഇവരെ വിശദമായി ചോദ്യം ചെയ്തതായി ഷങ്കായിസ്റ്റ് എന്ന ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ യുവതികള്‍ തിരിച്ച് സ്വദേശത്തെത്തിയോ എന്ന കാര്യത്തെ കുറിച്ച് വിവരങ്ങളൊന്നുമില്ല.
https://www.facebook.com/Malayalivartha
























