156 കോടിയുടെ ഭാഗ്യം തലയ്ക്കല്‍ വച്ച് ദാരിദ്ര്യം കിടന്നത് ഒരു വര്‍ഷം

തന്റെ ജീവിതം മാറ്റിമറിക്കാനായി പോന്ന ഒരു കാര്യം പഴയ ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടെന്ന് ന്യൂജഴ്‌സിക്കാരനായ ജിമ്മി സ്മിത്ത് അറിഞ്ഞിരുന്നേയില്ല. രണ്ട് ദിവസം കൂടി കഴിഞ്ഞുരുന്നെങ്കില്‍ കോടികളുടെ ഭാഗ്യം അയാളെ കൈവിടുകയും ചെയ്യുമായിരുന്നു. ന്യുയോര്‍ക്ക് ലോട്ടറിയുടെ സമ്മാനമായ 24.1 മില്യണ്‍ യുഎസ് ഡോളര്‍ (156 കോടി ഇന്ത്യന്‍ രൂപ) സമ്മാന ജേതാവാണ് ഇദ്ദേഹം.
എന്നാല്‍ പോക്കറ്റില്‍ കിടന്ന ലോട്ടറി ടിക്കറ്റിനെക്കുറിച്ച് സ്മിത്ത് മറന്നിരുന്നു. സമ്മാനം കൈപ്പറ്റാനുള്ള സമയപരിധി രണ്ട് ദിവസത്തിനുള്ളില്‍ തീരാനിരിക്കെയാണ് ജിമ്മി ലോട്ടറി കണ്ടെത്തിയത്. 2016 മെയ് 25ന് നറുക്കെടുപ്പ് നടന്ന ലോട്ടറിയുടെ സമ്മാനമാണ് ജിമ്മിക്ക് ലഭിച്ചത്. പതിവായി ലോട്ടറി എടുക്കുന്ന ശീലക്കാരനായിരുന്നു ഇയാള്‍. എന്നാല്‍ സമ്മാനം നേടിയ കാര്യം ഇദ്ദേഹം അറിഞ്ഞിരുന്നില്ല. ലോട്ടറി ടിക്കറ്റ് ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടക്കുന്നുണ്ടെന്ന കാര്യവും ജിമ്മി മറന്നു. സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത് ന്യുയോര്‍ക്ക് സിറ്റിയിലാണെന്ന് വ്യക്തമായിരുന്നു.
എന്നാല്‍ സമ്മാന ജേതാവ് മാത്രം അറിഞ്ഞിരുന്നില്ല. ഒടുവില്‍ സമ്മാന ജേതാവിനെ കണ്ടെത്തുന്നതിന് അധികൃതര്‍ പ്രത്യേക പരസ്യം തന്നെ നല്‍കുകയുണ്ടായി. ലോട്ടറി എടുത്തവര്‍ അവരുടെ ടിക്കറ്റ് പരിശോധിക്കണമെന്നും സമ്മാന ജേതാവിനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നുമായിരുന്നു പരസ്യം. ഈ പരസ്യം കണ്ടതിനെ തുടര്‍ന്നാണ് സ്മിത്ത് തന്റെ ടിക്കറ്റ് പരിശോധിച്ചത്. ടിക്കറ്റ് പരിശോധിച്ച അദ്ദേഹത്തിന് ആദ്യം അമ്പരപ്പാണ് തോന്നിയത്. സമ്മാന ജേതാവ് താന്‍ തന്നെ.
ഒടുവില്‍ 2017 മെയ് 23ന് അദ്ദേഹം ടിക്കറ്റ് കണ്ടെത്തി അധികൃതരെ ഏല്‍പ്പിച്ചു. മെയ് 25 കഴിഞ്ഞു പോയിരുന്നെങ്കില്‍ ടിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി കഴിയുകയും സമ്മാനം ലഭിക്കാതെ വരികയും ചെയ്യുമായിരുന്നു. പരിശോധനകളും മറ്റ് നിയമനടപടികള്‍ക്കും ശേഷം ലോട്ടറി വിജയി ജിമ്മി തന്നെയാണെന്ന് കഴിഞ്ഞ ദിവസമാണ് അധികൃതര്‍ സ്ഥിരീകരിച്ചത്
https://www.facebook.com/Malayalivartha
























