Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

മാതാഹരിയെ കുറിച്ച്.... ലോകത്തെ ഞെട്ടിച്ച നഗ്‌നനര്‍ത്തകി

15 OCTOBER 2017 10:39 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

നൃത്തകാരിയായ മാതാഹരി ഒരു നൂറ്റാണ്ടിന്റെ ഹരമായിമായിരുന്നു. മാര്‍ഗീതാ ഗീര്‍ട്രൂഡീന സെല്ലെ എന്നാണ് അവരുടെ യഥാര്‍ഥപേര്. ലോകം ഇളക്കിമറിച്ച് ആ മാദകനര്‍ത്തകിയെ തൂക്കി കൊലപ്പെടുത്തിട്ട് ഇന്ന് 100 വര്‍ഷം. അവരുടെ നൃത്തം വ്യത്യസ്ഥമായിരുന്നു. അലങ്കരപ്പണികളുള്ള മാര്‍വസ്ത്രവും കൈകളിലേയും മുടിയിലേയും ആഭരണങ്ങളും മാത്രമായിരുന്നു വേദിയില്‍ നൃത്തം ചെയ്യുമ്പോള്‍ മാതാഹരി ഉപയോഗിച്ചിരുന്നത്. പൂര്‍ണ്ണമായി വസ്ത്രം ധരിച്ച് എത്തിയ ശേഷം നൃത്തം മുറുകുമ്പോള്‍ ഘട്ടം ഘട്ടമായി വേദിയില്‍ വച്ചു വസ്ത്രങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു മാതാഹരി ചെയ്തിരുന്നത്. അതികം കഴിയുന്നതിനു മുമ്പു തന്നെ മാതാഹരിയുടെ പ്രശസ്തി പാരിസും കടന്നു ലോകം മുഴുവന്‍ വ്യാപിച്ചു.

പരിസിലെ സമ്പന്നരും പ്രമാണിമാരും മാതഹരിയുടെ ചൊല്‍പ്പടിക്കു നില്‍ക്കാന്‍ തുടങ്ങി. അവരുടെ സൗന്ദര്യത്തിലും വശീകരണ ശക്തിയിലും മയങ്ങി നിരവധി പ്രമാണിമാര്‍ മാതഹരിയെ ഒപ്പം നിര്‍ത്താന്‍ ശ്രമിച്ചു. 1910 ഇവരെ അനുകരിച്ചു കൊണ്ടു പലരും അരങ്ങിലെത്തി. എന്നാല്‍ മാതാഹരി അരങ്ങിലെത്തി വസ്ത്രങ്ങള്‍ ഓരോന്നായി ഉപേക്ഷിക്കുമ്പോള്‍ അത് ദിവ്യമായി അനുഭവമായിരുന്നു കാഴ്ചക്കാര്‍ക്ക് നല്‍കിയിരുന്നത്. പക്ഷേ അവര്‍ക്കുണ്ടായ അനുകരണങ്ങള്‍ എല്ലാം അശ്ലീലങ്ങളായി മാറുകയായിരുന്നു. ആദ്യ കാലങ്ങളില്‍ ലോകം മുഴുവന്‍ വാഴ്ത്തിയ മാദകനര്‍ത്തകിയുടെ നൃത്തത്തെ അനുകരണങ്ങള്‍ കൂടി വന്നതിനെ തുടര്‍ന്ന് ആളുകള്‍ വിമര്‍ശിച്ചു തുടങ്ങി. അവര്‍ക്കു നൃത്തം അറിയില്ല എന്നും പ്രതിഭയുടെ അഭാവം മൂലമാണ് ഇങ്ങനെ ചെയ്യുന്നത് എന്നുമുള്ള വിമര്‍ശനവുമായി പലരും രംഗത്ത് എത്തി.
ഒന്നാം ലോകമഹായുദ്ധ കാലത്ത് ഇരട്ട ചാരവൃത്തി ആരോപിച്ചു ഫ്രഞ്ച് അധികാരികള്‍ കൊലപ്പെടുത്തിയ നെഥര്‍ലാന്‍സുകാരിയായ ഈ മാദക നര്‍ത്തകി മാതാഹരിയുടെ ജീവിതം സംഭവബഹുലമായിരുന്നു.

ഞാന്‍ വേശ്യയായിരുന്നു വഞ്ചകിയായിരുന്നില്ല എന്നു ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞ ആ സ്ത്രീയെ ചരിത്രം ഇന്നും ഓര്‍ക്കുന്നു. ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച മര്‍ഗരീതായുടെ കൗമാരം പിതാവിന്റെ ബിസിനസ് തകര്‍ച്ചയെ തുടര്‍ന്നു കഷ്ടത്തിലാകുകയായിരുന്നു. 16 വയസില്‍ പഠിച്ചിരുന്ന സ്‌കൂളിലെ പ്രിന്‍സിപ്പാളില്‍ നിന്നു ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായി. പതിനെട്ടാം വയസില്‍ ഡച്ച് കോളനി സൈന്യത്തിലെ ഉദ്യോഗസ്ഥന്‍ റുഡോള്‍ഫ് ജോണ്‍ മിയോഡിനെ വിവാഹം കഴിച്ച് ഇന്തോനേഷ്യയില്‍ എത്തി. തന്നെക്കാള്‍ വളരെ പ്രയം കൂടിയ റുഡോള്‍ഫുമൊത്തുള്ള ജീവിതം മാര്‍ഗരീത്തയ്ക്ക് നരകം തന്നെയായിരുന്നു.
കടുത്ത മദ്യപാനിയായിരുന്ന ഭര്‍ത്താവ് ശരീരകവും മാനസികവുമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതു കൂടാതെ ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി പരസ്യമായി തന്നെ ബന്ധമുണ്ടായിരുന്നു. ഇതില്‍ മനം മടുത്ത് ഇവര്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരു ഡച്ച് സൈനിക ഉദ്യോഗസ്ഥനൊപ്പം പോകുകയായിരുന്നു. അവിടെ നിന്നാണ് അവര്‍ നൃത്തം പഠിക്കുന്നതും പകലിന്റെ കണ്ണ് എന്ന് അര്‍ത്ഥം വരുന്ന മാതാഹരി എന്ന പേരു സ്വീകരിച്ചതും. പിന്നീട് ആദ്യ ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അയാളുടെ അടുത്ത് തിരികെ ചെന്നെങ്കിലും പഴയ ജീവിതത്തിനു കാര്യമായ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. 1902 ല്‍ ഇവര്‍ ഈ ബന്ധം പിരിയുകയും പാരീസിലേയ്ക്കു പോകുകയും ചെയ്തു. ഇവിടെ നിന്നാണ് മാദക നര്‍ത്തകി എന്ന നിലയില്‍ മാതാഹരി പേരെടുത്തത്. ഏറെക്കുറെ അല്ലങ്കില്‍ പൂര്‍ണ്ണമായും നഗ്‌നമായി വേദിയില്‍ നൃത്തം ചെയ്ത മാതാഹരി ഒരു നൂറ്റാണ്ടിന്റെ ഹരമായി മാറുകയായിരുന്നു. ഇത് ഇവരുടെ പ്രശ്‌സതി വര്‍ധിപ്പിച്ചു.

ഒന്നാം ലോക മഹയുദ്ധത്തിനു മുമ്പ് അവര്‍ വിലയിരുത്തപ്പെട്ടിരുന്നതു കലാകാരി, സ്വതന്ത്രമായി ചിന്തിക്കുന്ന സ്ത്രീ എന്നി നിലകളിലായിരുന്നു. എന്നാല്‍ ഒന്നാം ലോക മഹയുദ്ധത്തോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. മറ്റുള്ളവരെ വശീകരിക്കുന്ന അപകടകാരിയായ സ്ത്രീയായി പലരും മാതാഹരിയെ കാണാന്‍ തുടങ്ങി. യുദ്ധകലയളവില്‍ പോലും സൗന്ദര്യവും വശീകരണശക്തിയും ഉപയോഗിച്ച് രാജ്യ അതിര്‍ത്തികള്‍ കടന്ന് അവര്‍ സഞ്ചരിച്ചു. ഈ യാത്രകള്‍ അവര്‍ക്ക് അപകടം ചെയ്യ്തു. യുദ്ധകാലയളവില്‍ അവര്‍ ഫ്രാന്‍സിനും നെഥര്‍ലാന്റിനുമിടയില്‍ സഞ്ചരിച്ചു, ബ്രിട്ടനും സ്‌പെയിനും വഴിയും സഞ്ചരിച്ചു. ഇതോടെ അവരുടെ യാത്രകള്‍ നീരീക്ഷണത്തിലാകുകയായിരുന്നു. ബ്രീട്ടിഷ് രഹസ്യന്വേഷകരുടെ ചോദ്യം ചെയ്യലില്‍ ഇവര്‍ ഫ്രഞ്ച് രഹസ്യന്വേഷണ വിഭാഗത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതായി സമ്മതിച്ചു. എന്നാല്‍ ഫ്രഞ്ച് അധികാരികള്‍ ഇതു നിഷേധിച്ചു. 1917 ല്‍ പാരീസിലെ ഒരു ഹോട്ടലില്‍ നിന്ന് മാതഹരിയേ അറസ്റ്റ് ചെയ്തു. 50,000 ഫ്രഞ്ച് സൈനീകരുടെ മരണത്തിനു കാരണക്കാരിയാണ് എന്നു ആരോപിച്ചായിരുന്നു ഈ അറസ്റ്റ്.

തുടര്‍ന്നു കുറ്റക്കാരിയെന്നു കണ്ടെത്തി 1917 ഒക്‌ടോബര്‍ 15 ന് 41 വയസില്‍ ചാരപ്രവര്‍ത്തി ആരോപിച്ച് അവരെ വെടിവച്ചു കൊന്നു. എന്നാല്‍ മരണശേഷം അവരുടെ ശരീരം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ആരും എത്തിയില്ല. ഇതിനെ തുടര്‍ന്നു ശരീരം വൈദ്യഗവേഷണത്തിനായി നല്‍കി. ശിരസ് പാരിസിലെ ശരീര ഘടന മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്നു എങ്കിലും പിന്നിട് അതു നഷ്ടപ്പെട്ടതായി പറയുന്നു. 1918 ലേ രേഖകളില്‍ മറ്റു ശരീര ഭാഗങ്ങളും കൈമാറ്റം ചെയ്യപെട്ടതായി സൂചന ഉണ്ട് എങ്കിലും അവയൊന്നും കണ്ടെത്താനായിട്ടില്ല. മരണശേഷവും മാതാഹരിയെക്കുറിച്ചുള്ള പ്രചരണങ്ങള്‍ക്ക് അവസാനമുണ്ടായിരുന്നില്ല. മരിക്കുമ്പോള്‍ ആരാച്ചാര്‍ക്ക് അവര്‍ ഒരു ഫൈ്‌ലയിങ് കിസ് സമ്മാനിച്ചു എന്നു വരെ ആളുകള്‍ പറഞ്ഞു പരത്തി. എന്നാല്‍ ഇത് അവരുടെ വക്കീലിന് കൊടുത്തായിരുന്നു എന്നും ചിലര്‍ ആരോപിച്ചു. നന്ദി മോണ്‍സിയോര്‍ എന്നായിരുന്നു ചരിത്രത്തെ പോലും ഞെട്ടിച്ച മാതാഹരി എന്ന സ്ത്രീയുടെ അന്ത്യമൊഴി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (4 minutes ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (13 minutes ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (39 minutes ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (9 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (9 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (9 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (9 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (9 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (9 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (10 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (10 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (10 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (10 hours ago)

Malayali Vartha Recommends