Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

32,000 അടി ഉയരത്തില്‍ നിന്നും വിമാനം നിലം പൊത്തുമ്പോള്‍ എല്ലാം കഴിഞ്ഞെന്നു വിചാരിച്ചു, പക്ഷെ സംഭവിച്ചത് മറ്റൊന്ന്...

16 OCTOBER 2017 11:23 AM IST
മലയാളി വാര്‍ത്ത

പെര്‍ത്തില്‍ നിന്ന് ഇന്തൊനീഷ്യയിലെ ബാലിയിലേക്കുള്ള എയര്‍ ഏഷ്യ വിമാനത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് യാതൊരു പ്രശ്‌നങ്ങളുമില്ലാതെയായിരുന്നു യാത്രയുടെ തുടക്കം. രാവിലെ 11.35ഓടെ എയര്‍ ഏഷ്യയുടെ ആ ക്യുസെഡ് 535 ഫ്‌ലൈറ്റ് പറന്നുയര്‍ന്നു. പക്ഷേ മുന്നേമുക്കാല്‍ മണിക്കൂര്‍ വരുന്ന യാത്രയില്‍ അരമണിക്കൂര്‍ തികയും മുന്‍പ് ആകാശത്തു വച്ചുണ്ടായത് തികച്ചും അപ്രതീക്ഷിത സംഭവങ്ങള്‍. യാത്രക്കാരും സ്റ്റാഫംഗങ്ങളും നിലവിളിയോടെയാണ് അതിനെ നേരിട്ടത്.

യാത്ര തുടങ്ങി 25 മിനിറ്റ് കഴിഞ്ഞ നേരം. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയ്ക്കു മുകളിലെത്തിയിരുന്നു. പെട്ടെന്നാണ് തികച്ചും അപ്രതീക്ഷിതമായി വിമാനം 20,000 അടി താഴേക്കു പതിച്ചത്.

അതായത് 32,000 അടിയില്‍ നിന്ന് 10,000 അടി താഴേക്ക്. സ്വാഭാവികമായും യാത്രക്കാരുടെ മുന്നിലേക്ക് ഓക്‌സിജന്‍ മാസ്‌കുകള്‍ വന്നുവീണു. എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ 145 യാത്രക്കാരും ചുറ്റിലും നോക്കിയപ്പോള്‍ സ്റ്റാഫ് അംഗങ്ങള്‍ എന്തൊക്കെയോ ഭീതിയോടെ വിളിച്ചു പറയുന്നു.

അല്‍പം ആശ്വാസത്തിനു വേണ്ടി അവരെ നോക്കിയ യാത്രക്കാരുടെ ഭയം പക്ഷേ ഇരട്ടിക്കുകയായിരുന്നു. വിമാനം തകരാന്‍ പോകുന്ന വിധമായിരുന്നു സ്റ്റാഫിന്റെ മറുപടികള്‍. പലരുടെയും കണ്ണുകളില്‍ ഭീതി നിറഞ്ഞിരുന്നു. ഞെട്ടി അലറി വിളിക്കുകയായിരുന്നു അവര്‍. യാത്രക്കാരെ ആശ്വസിപ്പിക്കുന്നതിനു പകരം ഇത്തരത്തില്‍ അവരുടെ ഭയം കൂട്ടിയതിന് പിന്നീട് വ്യാപകവിമര്‍ശനവും എയര്‍ ഹോസ്റ്റസുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെയുണ്ടായി. അവരുടെ പേടി കണ്ടാണ് തങ്ങളും പേടിച്ചു വിറച്ചതെന്നാണ് യാത്രക്കാര്‍ പിന്നീടു പറഞ്ഞത്. എന്താണു സംഭവിക്കുന്നതെന്നു പോലും പറയാതെ നിര്‍ണായക സമയത്ത് പൈലറ്റിന്റെ ഇടപെടലും ഉണ്ടായില്ലെന്നും പരാതിയുണ്ട്.


പലരും അവരുടെ വീട്ടിലേക്ക് മൊബൈലില്‍ നിന്ന് 'അവസാന' മെസേജുകള്‍ വരെ അയച്ചു. ഏറെ നേരത്തെ പരിഭ്രാന്തിക്കൊടുവില്‍ വിമാനം സുരക്ഷിതമായി താഴെയെത്തിയപ്പോള്‍ യാത്രക്കാര്‍ പറഞ്ഞു: 'വിമാനം തകര്‍ന്നെന്നാണു കരുതിയത്. ആ ദുര്‍ഘട നിമിഷങ്ങളില്‍ അതിനോടകം ഞങ്ങള്‍ പരസ്പരം ഗുഡ് ബൈ പറഞ്ഞു കഴിഞ്ഞിരുന്നു...' പക്ഷെ ഇത്രയേറെ പരിഭ്രാന്തിയുണര്‍ത്തിയ സംഭവമുണ്ടായെങ്കിലും യാത്രക്കാരിലാര്‍ക്കും തന്നെ ചെറിയൊരു പരുക്കു പോലും ഏറ്റിരുന്നില്ല.

സംഭവത്തെ കുറിച്ച് അധികൃതര്‍ നല്‍കുന്ന വിശദീകരണമിങ്ങനെ-
'കാബിന്‍ പ്രഷര്‍' നഷ്ടപ്പെട്ടതാണ് പെട്ടെന്നുള്ള വിമാനത്തിന്റെ 'പതന'ത്തിനു കാരണമായതായി പറയുന്നത്. എന്നാല്‍ 'സാങ്കേതിക പ്രശ്‌നം' കാരണമാണ് വിമാനം തിരികെ പെര്‍ത്തിലേക്കു വിട്ടതെന്നാണ് മറ്റൊരു വിശദീകരണം. യാത്രക്കാര്‍ക്ക് പിന്നീട് ബാലിയിലേക്ക് മറ്റൊരു വിമാനം ഏര്‍പ്പാടാക്കിക്കൊടുത്തു. യാത്രക്കാരുടെ സുരക്ഷയാണ് തങ്ങള്‍ക്ക് പ്രാധാന്യമെന്ന് പിന്നീട് എയര്‍ ഏഷ്യ പ്രസ്താവനയില്‍ പറഞ്ഞു. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമയും പറഞ്ഞു. വിമാനത്തിനു സംഭവിച്ച സാങ്കേതികത്തകരാറിനെപ്പറ്റി പെര്‍ത്തിലെ എയര്‍ഏഷ്യ സാങ്കേതിക വിദഗ്ധര്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....  (34 minutes ago)

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ  (49 minutes ago)

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (59 minutes ago)

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (1 hour ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (1 hour ago)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തി  (1 hour ago)

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ  (2 hours ago)

പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും  (2 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലെത്തും... കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ അടക്കം നേതാക്കളുമായി കൂടിക്കാഴ്ചകളും നടത്തും  (2 hours ago)

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം...  (3 hours ago)

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (9 hours ago)

Malayali Vartha Recommends