ജപ്പാനിലെ ലാൻ ചുഴലിക്കാറ്റിൽ മരണം ഏഴായി

ജപ്പാനിൽ ഉണ്ടായ ചുഴലിക്കൊടുങ്കാറ്റിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഏഴുപേർ മരിച്ചു. തൊണ്ണൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാറ്റഗറി നാലിൽപ്പെട്ട ലാൻ എന്ന ചുഴലിക്കൊടുങ്കാറ്റാണ് രാജ്യത്തിന്റെ തെക്കൻ മേഖലയിൽ വീശിയത്. ഷിസൂക്ക മേഖലയിൽ കനത്ത നാശം വിതച്ച ചുഴലിക്കൊടുങ്കാറ്റ് കിഴക്കൻ ജപ്പാനിലെ കോണ്ടോ മേഖലയിലേക്ക് നീങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പേമാരിയിൽ നദികൾ കരകവിഞ്ഞു ഒഴുകിയതോടെ വകായമ മേഖലയിലെ നിരവധി വീടുകൾ വെള്ളത്തിനടിയിലായിരുന്നു.
ഹോൻസു ദ്വീപിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് ശക്തമായ ലാൻ ചുഴലികാറ്റ് വീശിയത്. കാറ്റ് കൂടുതൽ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. അതിനാൽ 29,000ത്തിലേറെപ്പേരെ നിർബന്ധിത ഒഴിപ്പിക്കലിനു വിധേയരാക്കുകയും 6,70,000 പേരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കാറ്റിനെത്തുടർന്ന് ജപ്പാൻ എയർലൈൻസ് ഞായറാഴ്ചത്തെ 400ഉം തിങ്കളാഴ്ചത്തെ 170 സർവീസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























