ലണ്ടനില്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് നികുതി ചുമത്തുന്നു

നഗരത്തെ പുക വിഴുങ്ങുന്നത് തടയാന്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ലണ്ടന്‍ അധിക നികുതി ചുമത്തുന്നു. 2006നുമുമ്പ് രജിസ്റ്റര്‍ ചെയ്ത, യൂറോ നാല് നിബന്ധന പാലിക്കാത്ത പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്കാണ് പ്രതിദിനം 10 പൗണ്ട് എന്ന തോതില്‍ നികുതി ചുമത്താന്‍ തീരുമാനം.
രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറു വരെ നഗരത്തിലോടുന്നവക്കാണ് നിരക്ക് ബാധകമാകുക. ഇതോടൊപ്പം, ഗതാഗതക്കുരുക്ക് നികുതി 11.5 പൗണ്ട് കൂടി ചേര്‍ത്ത് മൊത്തം 21.50 പൗണ്ട് നല്‍കേണ്ടിവരും. ലണ്ടന്‍ നഗരത്തിന്റെ അന്തരീക്ഷം ശുദ്ധമാക്കാനുള്ള അടിയന്തര നടപടിയാണിതെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു.
നഗരങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് നേരത്തേ ബ്രിട്ടീഷ് ഹൈകോടതി ഉത്തരവിട്ടിരുന്നു. മലിന വായു ശ്വസിച്ച് പ്രതിവര്‍ഷം 9,500 പേര്‍ മരിക്കുന്നുവെന്നാണ് കണക്ക്.
https://www.facebook.com/Malayalivartha
























