ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷി ജിങ്പിങ്ങിനെ അഭിനന്ദിച്ച് ട്രംപ്

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷി ജിങ്പിങ്ങിനെ അഭിനന്ദിച്ച് ട്രംപ്. ഷി ജിങ്പിങ്ങിനെ ഫോണില്‍ വിളിച്ചാണ് ട്രംപ് അഭിനന്ദനം അറിയിച്ചത്. അദ്ദേഹത്തിന്റെ അസാമാന്യമായ ഉയര്‍ച്ചയില്‍ അഭിനന്ദനം അറിയിക്കുന്നു. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര സഹകരണം, ഉത്തരകൊറിയന്‍ പ്രതിസന്ധി എന്നിവ ചര്‍ച്ച ചെയ്തതായും ട്രംപ് പിന്നീട് ട്രംപ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം അവസാനിച്ച ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 19താം കോണ്‍ഗ്രസ് ഷി ജിങ്പിങ്ങിനെ പാര്‍ട്ടി സ്ഥാപകന്‍ മാവോ സെദുങ്ങിനും മറ്റൊരു പ്രമുഖ നേതാവ് ഡെങ് സിയാവോ പിങ്ങിനും തുല്യം ആദരണീയനാക്കിക്കാണുകയും ചെയ്തു. ഷി ജിങ്പിങ്ങിന്റെ പേരും പ്രത്യയശാസ്ത്രവും ഉള്‍പ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യാനാണ് പാര്‍ട്ടി കോണ്‍ഗ്രസ് അനുമതി നല്‍കിയത്. ഷിയെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കാനും തീരുമാനമായി. ഇതോടെ ഈ പതിറ്റാണ്ടിലെ ഏറ്റവും കരുത്തനായ നേതാവ് എന്ന പേരും ഇദ്ദേഹത്തിന് ലഭിച്ചു
സ്ഥാപകനായ മാവോയുടെയും ഡെങ്ങിന്റെയും പേരുകള്‍ മാത്രമായിരുന്നു ഇതുവരെ ഭരണഘടനയിലുണ്ടായിരുന്നത്. മുന്‍ നേതാക്കളായ ഹുജിന്റാവോയുടെയും ജിയാങ് സെമിന്റെയും ദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവരുടെ പേരു ഭരണഘടനയിലില്ല. പുതിയ ഭേദഗതിയോടെ, ഷി ജിങ്പിങ്ങിനെതിരായ ഏതു നീക്കവും ഇനി പാര്‍ട്ടിക്ക് നേരെയുള്ള ഭീഷണിയായി വിലയിരുത്തും.

ഷിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം ചൈനയിലെ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കും. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുതിയ കേന്ദ്രകമ്മിറ്റിയെയും ഇന്നലെ തെരഞ്ഞെടുത്തു. പൊളിറ്റ് ബ്യൂറോ, പൊളിറ്റ് ബ്യൂറോ സ്ഥിരംസമിതി, ജനറല്‍ സെക്രട്ടറി തിരഞ്ഞെടുപ്പ് എന്നിവ ഇന്ന് നടക്കും. ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതോടെ, പാര്‍ട്ടി ചട്ടപ്രകാരം അടുത്ത അഞ്ചുവര്‍ഷം കൂടി ഷിക്കു തുടരാം
https://www.facebook.com/Malayalivartha
























