സൗദിയിൽ റോബോട്ടിന് പൗരത്വം ; മനുഷ്യരോടൊപ്പം ജോലി ചെയ്തു ജീവിക്കാനാണ് ആഗ്രഹമെന്നും റോബോട്ട്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിര്‍മിച്ച സോഫിയ എന്ന ഹ്യൂമനോയ്ഡ് റോബോട്ടിന് സൗദി അറേബ്യ പൗരത്വം നല്‍കി. സൗദിയില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ് കോണ്‍ഫറന്‍സില്‍ വച്ച് ബുധനാഴ്ചയാണ് സോഫിയക്ക് പൗരത്വം നല്‍കിയത്. ഹാന്‍സണ്‍ റോബോട്ടിക്സാണ് സോഫിയയുടെ നിര്‍മാതാക്കള്‍. ഇതാദ്യമായാണ് ഒരു രാജ്യം റോബോട്ടിന് പൗരത്വം നല്‍കുന്നത്. അപൂര്‍വമായ ഈ അംഗീകാരത്തില്‍ താന്‍ ഏറെ അഭിമാനിക്കുന്നുവെന്നും പൗരത്വം ലഭിക്കുന്ന ആദ്യ റോബോട്ട് ചരിത്രപരമാണെന്നും സോഫിയ പ്രതികരിച്ചു. ജനങ്ങളോടൊത്ത് ഇടപഴകി അവരിലൊരാളായി തീരണമെന്ന മോഹവും സോഫിയ പങ്കുവച്ചു.
മനുഷ്യര്‍ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാനാവശ്യമായ കാര്യങ്ങള്‍ക്കു വേണ്ടി തന്റെ നിര്‍മിത ബുദ്ധി ഉപയോഗിക്കാനാണ് താത്പര്യപ്പെടുന്നത്. ഈ ലോകത്തെ മികച്ച ഒരിടമാക്കി മാറ്റാന്‍ തന്നെക്കൊണ്ട് സാധിക്കും വിധം പരിശ്രമിക്കുമെന്നും സോഫിയ പറഞ്ഞു. ചടങ്ങില്‍ മോഡറേറ്റര്‍ ആന്‍ഡ്ര്യൂ റോസ് സോര്‍ക് ചോദിച്ച തല്‍സമയ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടികളാണ് സോഫിയ നല്‍കിയത്. ചിരിച്ചും ചിന്തിച്ചും സമനുഷ്യരോടൊപ്പം ജീവിച്ചും ജോലി ചെയ്തും ജീവിക്കാനാണ് തന്റെ ആഗ്രഹമെന്നും സോഫിയ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























